ഇത് കഴിക്കാറുണ്ടോ നിങ്ങൾ?

മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും

ഇത് കഴിക്കാറുണ്ടോ നിങ്ങൾ?
ഇത് കഴിക്കാറുണ്ടോ നിങ്ങൾ?

ധാരാളം പോഷകങ്ങളും ആന്റിഓക്സിഡന്റുകളും കൊണ്ട് നിറഞ്ഞിരിക്കന്ന ഒരു കിഴങ്ങ് വർഗ്ഗമാണ് മധുരക്കിഴങ്ങ്. വിറ്റാമിനുകളായ എ, സി, ബി6, ആൻറി ഓക്സിഡൻറുകൾ, ഫൈബർ തുടങ്ങിയവ ധാരാളം മധുരക്കിഴങ്ങിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ മധുരക്കിഴങ്ങ് കഴിക്കുന്നത് നമ്മുടെ ആരോഗ്യത്തിനും ഏറെ ഗുണം നൽകുന്നു.

നാരുകളാൽ സമ്പന്നമാണ് മധുരക്കിഴങ്ങ്. ഇത് ദഹനം മെച്ചപ്പെടുത്താനും മലബന്ധത്തെ അകറ്റാനും സഹായിക്കുന്നു. വിറ്റാമിൻ സി ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് രോഗ പ്രതിരോധശേഷി കൂട്ടാൻ സഹായിക്കും.

Also Read: ശരീരം കാണിച്ചു തരും വിറ്റാമിൻ സിയുടെ കുറവ് !

ഫൈബർ ധാരാളം അടങ്ങിയ ഇവയിൽ കലോറിയുടെ അളവ് കുറവായതു കൊണ്ട് ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നു. വിറ്റാമിൻ ബി 6, ബീറ്റാകരോട്ടിൻ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ ധാരാളമടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് ഹൃദയാഘാത സാധ്യത കുറയ്ക്കാനും ഹൃദയത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

മധുരക്കിഴങ്ങിലെ ബീറ്റാ കരോട്ടിൻ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് തടയാനും ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. മധുരക്കിഴങ്ങ് കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും.

Also Read: കുടവയർ കുറയ്ക്കണോ? ഡീടോക്സ് പാനീയങ്ങൾ ശീലമാക്കൂ

ആൻറി ഓക്സിഡൻറുകൾ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് ക്യാൻസർ സാധ്യതകളെ കുറയ്ക്കാനും ഗുണം ചെയ്യും. വിറ്റാമിനുകൾ, ധാതുക്കൾ, ആൻറി ഓക്സിഡൻറുകൾ തുടങ്ങിയവ അടങ്ങിയ മധുരക്കിഴങ്ങ് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് തലച്ചോറിൻറെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കുന്നു.

(ശ്രദ്ധിക്കുക: ആരോഗ്യ വിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയ ശേഷം മാത്രം ആഹാരക്രമത്തിൽ മാറ്റം വരുത്തുക.)

Share Email
Top