മഞ്ഞ നിറത്തിലെ പല്ലുകൾ ആത്മവിശ്വാസം നഷ്ടമാക്കുന്നുണ്ടോ? ഇതൊന്നു ശ്രദ്ധിക്കൂ…

പല്ലില്‍ മഞ്ഞ പാടുകള്‍ ഉണ്ടാക്കുന്നതില്‍ പ്രധാനികളാണ് പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍, ടാര്‍ എന്നിവ

മഞ്ഞ നിറത്തിലെ പല്ലുകൾ ആത്മവിശ്വാസം നഷ്ടമാക്കുന്നുണ്ടോ? ഇതൊന്നു ശ്രദ്ധിക്കൂ…
മഞ്ഞ നിറത്തിലെ പല്ലുകൾ ആത്മവിശ്വാസം നഷ്ടമാക്കുന്നുണ്ടോ? ഇതൊന്നു ശ്രദ്ധിക്കൂ…

ഞ്ഞ പല്ലുകള്‍ പലപ്പോഴും ആത്മവിശ്വാസം നഷ്ടമാവുന്നതിന് കാരണമായി അനുഭവപ്പെടാറുണ്ടോ? പല്ലിലെ മഞ്ഞ നിറത്തെ മാറ്റാൻ വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ചില നുറുങ്ങുവിദ്യകൾ ഇതാ.

ഫ്‌ളൂറൈഡ് ടൂത്ത്‌പേസ്റ്റ് ഉപയോഗിച്ച് രണ്ടു നേരം ബ്രഷ് ചെയ്യുന്നത് പല്ലിന്റെ ഇനാമലിന്റെ തിളക്കം സ്ഥിരമായി നിലനിര്‍ത്താനും പ്ലാക്ക് നീക്കം ചെയ്യുവാനും സഹായിക്കും. ഭക്ഷണം എപ്പോള്‍ കഴിച്ചാലും ഉടനെ വായ കഴുകുന്നത് പല്ലില്‍ കറ ഉണ്ടാക്കാനുള്ള സാധ്യത ഇല്ലാതാക്കുന്നു. പല്ലിന്റെ നിറം മാറാന്‍ ഇടയാക്കുന്ന പാനീയങ്ങളാണ് കാപ്പി, ചായ, റെഡ് വൈന്‍, സോയസോസ് എന്നിവയുടെ ഉപയോഗം പരമാവധി കുറക്കുന്നത് പല്ലിലെ മഞ്ഞ നിറം കുറക്കാന്‍ സഹായിക്കും.

Also Read: പെട്ടെന്ന് തയ്യാറാക്കാം ബ്രെഡ് ഹൽവ

പല്ലില്‍ മഞ്ഞ പാടുകള്‍ ഉണ്ടാക്കുന്നതില്‍ പ്രധാനികളാണ് പുകയിലയില്‍ അടങ്ങിയിട്ടുള്ള നിക്കോട്ടിന്‍, ടാര്‍ എന്നിവ. അതിനാല്‍ പുകവലി ഉപേക്ഷിക്കുന്നത് പല്ലിലെ മഞ്ഞ കറ അകറ്റാന്‍ ഒരുപരിധിവരെ സഹായിക്കും.

ആഴ്ചയില്‍ ഒരിക്കല്‍ ഒരു നുള്ള് ബേക്കിംഗ് സോഡ ഉപയോഗിച്ച് പല്ലു തേക്കുന്നത് പല്ലില്‍ സ്വാഭാവിക വെളുത്ത നിറം ലഭിക്കാന്‍ സഹായിക്കും. മഞ്ഞ പല്ലുകള്‍ ഒഴിവാക്കാന്‍ ശരിയായ ബ്രഷിംഗ് രീതി അറിഞ്ഞിരിക്കേണ്ടതും അത്യാവശ്യമാണ്. ഒരു ദിവസത്തില്‍ രണ്ടു നേരം ബ്രഷ് ചെയ്യാനും മറക്കരുത്.

പല വഴികളും പരീക്ഷിച്ചിട്ടും മഞ്ഞ പല്ലുകളുടെ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാതെ വന്നാല്‍ ഒരു നല്ല ദന്തരോഗ വിദഗ്ദ്ധനെ സന്ദര്‍ശിക്കുക.

Share Email
Top