“ഭരണം പോയ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത്!” സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി മേയർ വി.വി. രാജേഷ്

ബിജെപി ഭരണത്തിലേറി ആറു മാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ കഴിയാത്ത പ്രതിപക്ഷം ഇപ്പോൾ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മേയർ ആരോപിച്ചു

“ഭരണം പോയ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത്!” സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി മേയർ വി.വി. രാജേഷ്
“ഭരണം പോയ വിഷമത്തിൽ ജനങ്ങളെ ദ്രോഹിക്കരുത്!” സിപിഎമ്മിനെതിരെ കടുത്ത ആരോപണവുമായി മേയർ വി.വി. രാജേഷ്

തിരുവനന്തപുരം നഗരസഭയിലെ നിലവിലെ മാലിന്യസംസ്കരണ പദ്ധതി പര്യാപ്തമല്ലെന്നും അത് കൂടുതൽ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും മേയർ വി.വി. രാജേഷ് വ്യക്തമാക്കി. ബിജെപി ഭരണത്തിലേറി ആറു മാസം കഴിഞ്ഞിട്ടും കോർപറേഷൻ ഭരണത്തിനെതിരെ കാതലായ ഒരു വിമർശനവും ഉന്നയിക്കാൻ കഴിയാത്ത പ്രതിപക്ഷം ഇപ്പോൾ മനപ്പൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് മേയർ ആരോപിച്ചു. സിപിഎം പ്രവർത്തകരെ നിയോഗിച്ച് നഗരത്തിൽ പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളിക്കുകയാണ്. കഴിഞ്ഞ ദിവസം ആമയിഴഞ്ചാൻ തോട്ടിൽ മാലിന്യം തള്ളാൻ ശ്രമിച്ച ഉന്നത സിപിഎം നേതാക്കളുടെ അടുത്ത അനുയായിയായ ഷമീറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് തടയാൻ ശ്രമിച്ച നഗരസഭാ ജീവനക്കാരെ ഇയാൾ ആക്രമിച്ചതായും, ഭരണം നഷ്ടപ്പെട്ടതിന്റെ വിഷമത്തിൽ തലസ്ഥാനത്തെ ജനങ്ങളെ സിപിഎം ദ്രോഹിക്കരുതെന്നും മേയർ കൂട്ടിച്ചേർത്തു. കൂടാതെ, വിവാദത്തിലായ കൗൺസിലർ സുഗതന്റെ കാര്യത്തിൽ കോടതി നിർദ്ദേശപ്രകാരം നടപടിയെടുക്കുമെന്നും തെരുവ് നായ ശല്യം പരിഹരിക്കാൻ ദിവസവും ശരാശരി 20 നായ്ക്കളെ പിടികൂടുന്നുണ്ടെന്നും മേയർ അവകാശപ്പെട്ടു.

Share Email
Top