വെറും വയറ്റില്‍ ഇവ കഴിക്കരുത്, അസിഡിറ്റി ഉണ്ടാകാം

വെറും വയറ്റില്‍ കട്ടന്‍ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും

വെറും വയറ്റില്‍ ഇവ കഴിക്കരുത്, അസിഡിറ്റി ഉണ്ടാകാം
വെറും വയറ്റില്‍ ഇവ കഴിക്കരുത്, അസിഡിറ്റി ഉണ്ടാകാം

രു ദിവസം ആരംഭിക്കുമ്പോള്‍ തന്നെ നാം എന്താണോ കഴിക്കുന്നത് ആ ഭക്ഷണമായിരിക്കും ആ ദിവസത്തെ നമ്മുടെ ആരോഗ്യത്തെ പ്രധാനമായും സ്വാധീനിക്കുന്നത്. അതിനാല്‍ തന്നെ വെറും വയറ്റില്‍ നാം കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അവ ഇതൊക്കെയാണ്

സിട്രസ് പഴങ്ങള്‍

സിട്രസ് പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളം അടങ്ങിയിട്ടുണ്ട്. പക്ഷേ അവയുടെ ഉയര്‍ന്ന അളവിലുള്ള ആസിഡ് മൂലം ദീര്‍ഘകാല അടിസ്ഥാനത്തില്‍ നെഞ്ചെരിച്ചില്‍, ഗ്യാസ്ട്രിക്, അള്‍സര്‍ എന്നിവ വരാനുള്ള സാധ്യത കൂടുതലാണ്.

കോഫി

വെറും വയറ്റില്‍ കട്ടന്‍ കാപ്പി കുടിക്കുന്നത് ആമാശയത്തിലെ ആസിഡിന്റെ അളവ് വര്‍ധിപ്പിക്കും. ഇത് വയറു വീര്‍ക്കല്‍, അസിഡിറ്റി, തുടങ്ങിയവയ്ക്ക് കാരണമാകാം. ഇത് നിങ്ങളുടെ ശരീരത്തിലുള്ള കോര്‍ട്ടിസോളിന്‍റെ അളവില്‍ വ്യതിയാനം ഉണ്ടാകുന്നതിനും കാരണമാകും.

Also Read: പാലും പഴവും ഉപയോഗിച്ച് ഒരു അടിപൊളി ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കാം

പേസ്ട്രി അല്ലെങ്കില്‍ പഞ്ചസാര അടങ്ങിയ പലഹാരങ്ങള്‍

ശുദ്ധീകരിച്ച പഞ്ചസാര വെറും വയറ്റില്‍ കഴിക്കുമ്പോള്‍ ഇന്‍സുലിന്‍ കുത്തനെ ഉയരാന്‍ കാരണമാകുന്നു. ഇത് ആ ദിവസത്തെ നിങ്ങളുടെ ശരീരത്തിന്റെ എനര്‍ജി കുറയ്ക്കാന്‍ കാരണമാകുന്നു.

തൈര്

തൈര് ആരോഗ്യകരമാണെങ്കിലും, ആമാശയം ശൂന്യമായിരിക്കുമ്പോള്‍ ഉത്പാദിപ്പിക്കപ്പെടുന്ന ശക്തമായ ആമാശയ ആസിഡ് തൈരിലെ ആരോഗ്യകരമായ ബാക്ടീരിയകളെ നശിപ്പിക്കുകയും. ഇത് അതിന്റെ പ്രോബയോട്ടിക് ഗുണങ്ങള്‍ കുറയ്ക്കുന്നതിനും കാരണമാകുന്നു.

എരിവുള്ള ഭക്ഷണങ്ങള്‍

ഒഴിഞ്ഞ വയറ്റില്‍ എരിവുള്ള ഭക്ഷണങ്ങള്‍ കഴിക്കുന്നത് ആസിഡ് റിഫ്‌ലക്‌സ്, ദഹനക്കേട്, അല്ലെങ്കില്‍ കാലക്രമേണ അള്‍സര്‍ എന്നിവയ്ക്ക് കാരണമാകും.

Share Email
Top