ഡിഎൻബി കൗൺസിലിംഗ് 2026! ഫൈനൽ മോപ്പ്-അപ്പ് റൗണ്ട് ഷെഡ്യൂൾ പുറത്ത്

ജൂൺ 22-ലെ നോട്ടീസിന്റെ തുടർച്ചയായും 2026 ലെ കൗൺസിലിംഗ് ഹാൻഡ്‌ബുക്കിലെ വിവരങ്ങൾ അനുസരിച്ചുമാണ് ഈ അവസാന ഘട്ട കൗൺസിലിംഗ് നടപ്പിലാക്കുന്നത്

ഡിഎൻബി കൗൺസിലിംഗ് 2026! ഫൈനൽ മോപ്പ്-അപ്പ് റൗണ്ട് ഷെഡ്യൂൾ പുറത്ത്
ഡിഎൻബി കൗൺസിലിംഗ് 2026! ഫൈനൽ മോപ്പ്-അപ്പ് റൗണ്ട് ഷെഡ്യൂൾ പുറത്ത്

2026 പ്രവേശന സെഷനിലേക്കുള്ള പോസ്റ്റ്-ഡിപ്ലോമ ഡിപ്ലോമേറ്റ് ഓഫ് നാഷണൽ ബോർഡ് (DNB) സീറ്റുകളിലേക്കുള്ള ഓൺലൈൻ കേന്ദ്രീകൃത മെറിറ്റ് അധിഷ്ഠിത കൗൺസിലിംഗിന്റെ ഫൈനൽ (മോപ്പ്-അപ്പ്) റൗണ്ട് ഷെഡ്യൂൾ നാഷണൽ ബോർഡ് ഓഫ് എക്സാമിനേഷൻസ് ഇൻ മെഡിക്കൽ സയൻസസ് (NBEMS) പുറത്തിറക്കി. ജൂൺ 22-ലെ നോട്ടീസിന്റെ തുടർച്ചയായും 2026 ലെ കൗൺസിലിംഗ് ഹാൻഡ്‌ബുക്കിലെ വിവരങ്ങൾ അനുസരിച്ചുമാണ് ഈ അവസാന ഘട്ട കൗൺസിലിംഗ് നടപ്പിലാക്കുന്നത്.

മുൻപ് കൗൺസിലിംഗിനായി രജിസ്റ്റർ ചെയ്തിട്ടും ഒന്നും രണ്ടും റൗണ്ടുകളിൽ സീറ്റ് ലഭിക്കാത്ത ഉദ്യോഗാർത്ഥികൾക്ക് മാത്രമാണ് ഫൈനൽ മോപ്പ്-അപ്പ് റൗണ്ടിൽ പങ്കെടുക്കാൻ അർഹതയുള്ളത്. കൗൺസിലിംഗ് പ്രക്രിയയെക്കുറിച്ചും സീറ്റ് അലോട്ട്മെന്റ് ഘടനയെക്കുറിച്ചും വിശദമായി മനസ്സിലാക്കുന്നതിന് പോസ്റ്റ്-ഡിപ്ലോമ DNB ഹാൻഡ്‌ബുക്കും അതിലെ ഫ്ലോ ചാർട്ടും പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്.

Also Read: പത്താം ക്ലാസുകാർക്ക് ആദായനികുതി വകുപ്പിൽ ജോലി; പരീക്ഷാ ഫീസില്ല, ശമ്പളം 56,900 രൂപ വരെ!

അലോട്ട്മെന്റ് ലഭിക്കുന്ന ഉദ്യോഗാർത്ഥികൾ 2026 സെപ്റ്റംബർ 1 എന്ന നിശ്ചിത സമയപരിധിക്കുള്ളിൽ അതത് സ്ഥാപനങ്ങളിൽ നേരിട്ടെത്തി പ്രവേശനം നേടേണ്ടതുണ്ട്. നിശ്ചിത സമയത്തിനുള്ളിൽ ചേരാത്ത അപേക്ഷകരുടെ സീറ്റ് റദ്ദാക്കപ്പെടുമെന്നും അവരുടെ ഒന്നാം വർഷ കോഴ്‌സ് ഫീസ് കണ്ടുകെട്ടുമെന്നും എൻബിഇഎംഎസ് മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ വിവരങ്ങൾക്ക് ഔദ്യോഗിക വെബ്‌സൈറ്റിലെ കമ്മ്യൂണിക്കേഷൻ പോർട്ടൽ വഴി ബന്ധപ്പെടാം.

Share Email
Top