ചെന്നൈ: തമിഴ്‌നാട്ടില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ഈറോഡ് ഈസ്റ്റ് മണ്ഡലത്തില്‍ ഡിഎംകെ മത്സരിക്കും. കോണ്‍ഗ്രസില്‍ നിന്ന് ഡിഎംകെ സീറ്റ് ഏറ്റെടുത്തു. എം കെ സ്റ്റാലിന്‍ അഭ്യര്‍ത്ഥിച്ചത് കൊണ്ടാണ് സീറ്റ് വീട്ടുനല്‍കുന്നതെന്ന് കോണ്‍ഗ്രസ് പ്രസിഡന്റ് സെല്‍വപെരുന്തഗെ പറഞ്ഞു. മണ്ഡലത്തിലെ ഡിഎംകെ നേതാക്കള്‍ സ്റ്റാലിനെ കണ്ട് സീറ്റ് ഡിഎംകെ സീറ്റ് ഏറ്റെടുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു.
Also Read: ‘തൃണമൂല്‍ അംഗത്വം സ്വീകരിച്ചിട്ടില്ല’; പി വി അന്‍വര്‍
2021 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പിനാണ് ഈറോഡ് ഈസ്റ്റ് മണ്ഡലം ഒരുങ്ങുന്നത്. അന്ന് ഡിഎംകെ മുന്നണിയുടെ ഭാഗമായി മണ്ഡലത്തില്‍ നിന്ന ജയിച്ച തിരുമകന്‍ ഇവര 2023ല്‍ മരിച്ചു. ഉപതെരഞ്ഞടുപ്പിന് കളത്തിലിറങ്ങിയത് പിതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ടിവികെഎസ് ഇങ്കോവന്‍. റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് ഇളങ്കോവന്‍ ജയിച്ചത്. ഒരു മാസം മുന്‍പുണ്ടായ ഇളങ്കോവന്റെ മരണമാണ് ഊറോഡിലെ വോട്ടര്‍മാരെ വീണ്ടും പോളിങ് ബൂത്തില്‍ എത്തിക്കുന്നത്.