മുഖ്യമന്ത്രി പദത്തിലേക്ക് ഡി.കെ.ശിവകുമാർ; സിദ്ധരാമയ്യ പദവി ഒഴിയും

പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്

മുഖ്യമന്ത്രി പദത്തിലേക്ക് ഡി.കെ.ശിവകുമാർ; സിദ്ധരാമയ്യ പദവി ഒഴിയും
മുഖ്യമന്ത്രി പദത്തിലേക്ക് ഡി.കെ.ശിവകുമാർ; സിദ്ധരാമയ്യ പദവി ഒഴിയും

ബെംഗളൂരു: ഡി.കെ. ശിവകുമാറിന് മുഖ്യമന്ത്രി കസേര ഈ വർഷം അവസാനത്തോടെ കൈമാറുമെന്നു സിദ്ധരാമയ്യ സൂചന നൽകി. കോൺഗ്രസ് ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2023 മേയിൽ കോൺഗ്രസ് അധികാരത്തിലേറിയപ്പോൾ മുഖ്യമന്ത്രി പദത്തിനായി ഇരുനേതാക്കളും അവകാശവാദം ഉന്നയിച്ചിരുന്നു. തുടർന്ന് രണ്ടരവർഷം വീതം പദവി പങ്കിടുക എന്ന ധാരണയിലെത്തിയതായി റിപ്പോർട്ടുകളുമുണ്ടായിരുന്നു. എന്നാൽ, മുഖ്യമന്ത്രി പദം പങ്കുവയ്ക്കാൻ ധാരണ ഇല്ലെന്നാണ് അടുത്തകാലം വരെ സിദ്ധരാമയ്യ പറഞ്ഞിരുന്നത്.

ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിൽ നേരത്തേ തന്നെ അധികാരക്കൈമാറ്റം സംബന്ധിച്ച് കോൺഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്നും ശിവകുമാർ വ്യക്തമാക്കിയിരുന്നു. എന്നാൽ അത് വിവാദമായതോടെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് അറിയിച്ച് ശിവകുമാർ തന്നെ രംഗം ശാന്തമാക്കുകയായിരുന്നു.

Also Read : കെപിസിസി അധ്യക്ഷ സ്ഥാനത്ത് നിന്ന് കെ സുധാകരനെ ഉടൻ മാറ്റില്ല

അതിനിടെ, പൊതുമരാമത്ത് മന്ത്രി സതീഷ് ജാർക്കിഹോളിയും മുഖ്യമന്ത്രിപദത്തിനായി അവകാശവാദം ഉന്നയിക്കുന്നുണ്ട്. ശിവകുമാറിന്റെയും സതീഷിന്റെയും അനുകൂലികൾ അതുമായി ബന്ധപ്പെട്ട് വിവിധ ക്ഷേത്രങ്ങളിൽ പൂജകളും വഴിപാടുകളും നടത്തുന്നുമുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Share Email
Top