ഹൈദരാബാദ്: നഗരത്തിൽ മതപരമായ ഘോഷയാത്രകളിൽ പടക്കങ്ങളും ഡിജെകളും ഉപയോഗിക്കുന്നത് നിരോധിക്കണമെന്ന് ഉത്തരവ്. ഹൈദരാബാദ് പോലീസ് കമ്മീഷണർ സിവി ആനന്ദാണ് ഇത് സംബന്ധിച്ച് ഉത്തരവിറക്കിയത്. കമ്മീഷണറുടെ ഉത്തരവിനെ ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദ്-ഉൽ-മുസ്ലിമീൻ (എഐഎംഐഎം) അംഗീകരിച്ചിരുന്നു.
ആഘോഷ പരുപാടികളിൽ വർധിച്ചു വരുന്ന ശബ്ദ സംവിധാനങ്ങളുടെയും പടക്കങ്ങളുടെയും ഉപയോഗത്തെ തുടർന്നാണ് നടപടി. ഘോഷയാത്രകളിൽ ക്രമസമാധാനം നിലനിർത്താനാണ് തീരുമാനമെന്ന് ഉത്തരവിൽ പറയുന്നു. ഡി.ജെ സംവിധാനങ്ങളുടെ ഉപയോഗം മനുഷ്യശരീരത്തിന് ഹാനികരമാണെന്നും ശബ്ദമലിനീകരണത്തിന് കാരണമാകുമെന്നും, ഇത്തരം സംവിധാനങ്ങൾ ഉപയോഗിക്കുന്നത് അനിയന്ത്രിതമായ പെരുമാറ്റത്തിനുള്ള സാധ്യത വർദ്ധിക്കുമെന്നും ഉത്തരവിൽ പറയുന്നു.
Also Read: ‘ലഡ്‌കി ബഹിൻ’ പദ്ധതിയെ വിമർശിച്ച് നിതിൻ ഗഡ്കരി
പൊതു സുരക്ഷയ്ക്ക് മാത്രമല്ല, സർക്കാർ വകുപ്പുകളുടെ സുഗമമായ പ്രവർത്തനത്തിനും ഇത് കാര്യമായ അപകടസാധ്യതകൾ സൃഷ്ടിക്കുന്നു. നിരോധനം നടപ്പാക്കുന്ന മുറയ്ക്ക് ഇത് ലംഘിക്കുന്ന വ്യക്തികൾക്കോ ഗ്രൂപ്പുകൾക്കോ എതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നുണ്ട്.
Also Read: മഹാരാഷ്ട്രയിൽ ഒരുവര്‍ഷം കാണാതായത് 64,000 സ്ത്രീകളെ; ‘ലാപത ലേഡീസ്’ പ്രചാരണവുമായി കോൺഗ്രസ്
നിരോധിച്ചിട്ടുണ്ടെങ്കിലും, പരിമിധികളോടെ ഇവ ഉപയോഗിക്കാം. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ എന്നിവക്ക് ചുറ്റും 100 മീറ്ററിൽ കുറയാത്ത പ്രദേശം ഉൾക്കൊള്ളുന്ന പ്രദേശം നിശ്ശബ്ദ മേഖലയാണ്. ഇവിടെയൊക്കെ കർശന നിയന്ത്രണങ്ങൾ തന്നെയുണ്ട്.