യുട്യൂബറും ബിസിനസുകാരിയുമായ ദിയ കൃഷ്ണനും അശ്വിന്‍ ഗണേഷിനും കുഞ്ഞ് പിറന്നു. ഇരുവരും ഒരു ആണ്‍ കുഞ്ഞിന്റെ മാതാപിതാക്കളായി. നടന്‍ കൃഷ്ണ കുമാറാണ് തന്റെ മകള്‍ അമ്മയായ വിവരം അറിയിച്ചിരിക്കുന്നത്. ദിയ ഒരു ആണ്‍ കുഞ്ഞിനാണ് ജന്മം നല്‍കിയതെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും കൃഷ്ണ കുമാര്‍ അറിയിച്ചു.
‘നമസ്‌കാരം സഹോദരങ്ങളെ.. വീട്ടിലൊരു പുതിയ അതിഥി എത്തിയിരിക്കുന്നു! മകള്‍ ദിയക്ക് ഒരാണ്‍കുഞ്ഞ്. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു. എല്ലാവരുടെയും പ്രാര്‍ത്ഥനകള്‍ക്കും അനുഗ്രഹങ്ങള്‍ക്കും ഹൃദയംഗമമായ നന്ദി’, എന്നായിരുന്നു കൃഷ്ണ കുമാര്‍ കുറിച്ചത്.