സൂര്യയുടെ ‘റെട്രോ’ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി വിതരണക്കാർ

മെയ് ഒന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്

സൂര്യയുടെ ‘റെട്രോ’ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി വിതരണക്കാർ
സൂര്യയുടെ ‘റെട്രോ’ റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കാനൊരുങ്ങി വിതരണക്കാർ

സൂര്യയുടെ അടുത്തതായി വരാനിരിക്കുന്ന ചിത്രമാണ് റെട്രോ. ആക്ഷനും റൊമാൻസും കൂടിക്കലർന്ന ചിത്രം സൂര്യയുടെ ഒരു വമ്പൻ തിരിച്ചുവരവാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ടീസർ റിലീസിന് പിന്നാലെ വലിയ പ്രതീക്ഷയാണ് സിനിമയ്ക്ക് ഉള്ളത്. ഇപ്പോഴിതാ സിനിമയുടെ കേരള വിതരണാവകാശത്തെക്കുറിച്ചുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്.

അഞ്ച് കോടിയാണ് സിനിമയുടെ കേരള വിതരണത്തിനായി ആവശ്യപ്പെടുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. സൂര്യയുടെ മുൻ സിനിമയായ കങ്കുവ പരാജയമായെങ്കിലും കേരളത്തിൽ റെട്രോയ്ക്ക് ആവശ്യക്കാർ ഏറെയാണ്. മെയ് ഒന്നിനാണ് ചിത്രം പുറത്തിറങ്ങുന്നത്.

Also Read: ‘ദാസേട്ടന്‍റെ സൈക്കിള്‍’ ചിത്രം നാളെ തിയറ്ററുകളിലേക്ക്

1980കളില്‍ നടക്കുന്ന കഥയാണ് റെട്രോയുടേതെന്നാണ് പുറത്ത് വരുന്ന സൂചന. പൂജ ഹെഗ്‌ഡെയാണ് സിനിമയിലെ നായിക. ജോജു ജോര്‍ജ്, ജയറാം, നാസര്‍, പ്രകാശ് രാജ്, സുജിത് ശങ്കര്‍, കരുണാകരന്‍, പ്രേം കുമാര്‍, രാമചന്ദ്രന്‍ ദുരൈരാജ്, സന്ദീപ് രാജ്, മുരുകവേല്‍, രമ്യ സുരേഷ് തുടങ്ങിയവരും റെട്രോയില്‍ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

Share Email
Top