വിവാഹേതര ബന്ധത്തെ ചൊല്ലി തർക്കം; ഭർത്താവിന്റെ തലയിൽ ഭാര്യ ആട്ടുകല്ലിട്ട് കൊലപ്പെടുത്തി

തമിഴ്‌നാട് കുംഭകോണം മാതുലംപേട്ടയിലാണ് സംഭവം

വിവാഹേതര ബന്ധത്തെ ചൊല്ലി തർക്കം; ഭർത്താവിന്റെ തലയിൽ ഭാര്യ ആട്ടുകല്ലിട്ട് കൊലപ്പെടുത്തി
വിവാഹേതര ബന്ധത്തെ ചൊല്ലി തർക്കം; ഭർത്താവിന്റെ തലയിൽ ഭാര്യ ആട്ടുകല്ലിട്ട് കൊലപ്പെടുത്തി

തിരുച്ചിപ്പള്ളി: വിവാഹേതര ബന്ധം ഉപേക്ഷിക്കാൻ വിസമ്മതിച്ച ഭർത്താവിനെ ഭാര്യ ആട്ടുകല്ല് തലയിലിട്ട് കൊലപ്പെടുത്തി. തമിഴ്‌നാട്ടിൽ കുംഭകോണത്തെ മാതുലംപേട്ടയിലാണ് സംഭവം. വിരുദനഗര്‍ സ്വദേശിനി കലൈവാണിയാണ് (38) ഉറങ്ങിക്കിടന്ന ഭര്‍ത്താവ് അന്‍പരശ(42)നെ തലയില്‍ ആട്ടുകല്ലിട്ട് കൊലപ്പെടുത്തിയത്.

കലൈവാണിയും അൻപരശനും 2010ലാണ് വിവാഹിതരായത്. തിരുഭുവനത്ത് ബേക്കറിയിൽ ചായയുണ്ടാക്കുന്ന ജോലി ചെയ്തിരുന്ന അൻപരശന് കൂടെ ജോലിചെയ്തിരുന്ന ഒരു സ്ത്രീയുമായി അടുപ്പമുണ്ടായിരുന്നു. ഇതറിഞ്ഞ കലൈവാണി ഇത് ഉപേക്ഷിക്കാൻ പറഞ്ഞിരുന്നു. തുടർന്ന് കഴിഞ്ഞ രണ്ട് മാസമായി അൻപരശൻ ചായക്കടയിലെ ജോലി ഉപേക്ഷിച്ച് മരപ്പണി ചെയ്തുവരികയായിരുന്നു.

Also Read: കുടുംബത്തിലെ നാല് പേരെ വെട്ടി പരിക്കേൽപ്പിച്ച സംഭവം; രണ്ട് പ്രതികൾ കൂടി അറസ്റ്റിൽ

ഇയാളെ വീണ്ടും മറ്റൊരു സ്ത്രീയോടൊപ്പം കണ്ടതോടെ ദമ്പതികൾ തമ്മിൽ നിരന്തരമായ വഴക്കിനിടയാക്കുകയും ചെയ്തു. ഞായറാഴ്ച രാത്രി വൈകിയും വഴക്ക് തുടർന്നതോടെ രാത്രി ഉറങ്ങിക്കിടന്ന അൻപരശന്റെ തലയിൽ കലൈവാണി ആട്ടുകല്ലിട്ട് കൊലപ്പെടുത്തുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തി അൻപറശന്‍റെ മൃതദേഹം കുംഭകോണം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.

Share Email
Top