70,000 രൂപ വരെ കിഴിവ്; ബലേനോ എതിരാളിയായ ടൊയോട്ട ഗ്ലാൻസയ്ക്ക് ആഗസ്റ്റിൽ വമ്പൻ ഓഫറുകൾ

എങ്കിലും, ലഭ്യമായ കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ, നഗരങ്ങൾ, ഡീലർഷിപ്പുകൾ, വാഹനത്തിന്റെ വേരിയന്റുകൾ, നിറങ്ങൾ എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്

70,000 രൂപ വരെ കിഴിവ്; ബലേനോ എതിരാളിയായ ടൊയോട്ട ഗ്ലാൻസയ്ക്ക് ആഗസ്റ്റിൽ വമ്പൻ ഓഫറുകൾ
70,000 രൂപ വരെ കിഴിവ്; ബലേനോ എതിരാളിയായ ടൊയോട്ട ഗ്ലാൻസയ്ക്ക് ആഗസ്റ്റിൽ വമ്പൻ ഓഫറുകൾ

പ്രീമിയം ഹാച്ച്ബാക്ക് പ്രേമികളെ ആകർഷിച്ച് ടൊയോട്ട ഗ്ലാൻസയ്ക്ക് ഈ ആഗസ്റ്റ് മാസത്തിൽ വൻ ഓഫറുകൾ പ്രഖ്യാപിച്ചു. മാരുതി സുസുക്കി ബലേനോയുടെ പ്രധാന എതിരാളിയായ ഗ്ലാൻസയ്ക്ക് എക്സ്ചേഞ്ച് ഓഫറും ക്യാഷ് ഡിസ്‌കൗണ്ടും ഉൾപ്പെടെ പരമാവധി 70,000 രൂപ വരെ ആനുകൂല്യങ്ങൾ സ്വന്തമാക്കാം. 6.46 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയുള്ള വാഹനത്തിന്റെ പെട്രോൾ പതിപ്പ് ലിറ്ററിന് 22.3 കിലോമീറ്ററും സി.എൻ.ജി പതിപ്പ് 30.61 കിലോമീറ്ററും മികച്ച മൈലേജ് വാഗ്ദാനം ചെയ്യുന്നുണ്ട്.

എൽ.ഇ.ഡി പ്രൊജക്ടർ ഹെഡ്‌ലാമ്പുകൾ, 16 ഇഞ്ച് അലോയ് വീലുകൾ, 9 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, ഹെഡ്-അപ്പ് ഡിസ്‌പ്ലേ, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ തുടങ്ങിയ അത്യാധുനിക ഫീച്ചറുകളാൽ സമ്പന്നമാണ് ഗ്ലാൻസ. കൂടാതെ ആറ് എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, വെഹിക്കിൾ സ്റ്റബിലിറ്റി കൺട്രോൾ എന്നിവയടക്കം ഉയർന്ന സുരക്ഷാ മാനദണ്ഡങ്ങളും ഈ വാഹനത്തിലുണ്ട്. ടാറ്റ ആൾട്രോസ്, ഹ്യുണ്ടായി ഐ20 എന്നിവയോടും ശക്തമായി മത്സരിക്കുന്ന മോഡലാണിത്.

എങ്കിലും, ലഭ്യമായ കിഴിവുകൾ രാജ്യത്തെ വിവിധ സംസ്ഥാനങ്ങൾ, നഗരങ്ങൾ, ഡീലർഷിപ്പുകൾ, വാഹനത്തിന്റെ വേരിയന്റുകൾ, നിറങ്ങൾ എന്നിവ അനുസരിച്ച് വ്യത്യാസപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ വാഹനം സ്വന്തമാക്കുന്നതിന് മുൻപായി കൃത്യമായ ഓഫർ വിവരങ്ങൾ അറിയാൻ അടുത്തുള്ള ഔദ്യോഗിക ടൊയോട്ട ഡീലർഷിപ്പുമായി ബന്ധപ്പെടേണ്ടതാണെന്ന് നിർമ്മാതാക്കൾ വ്യക്തമാക്കുന്നു.

Share Email
Top