ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പിടികൂടി

വീടിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നെങ്കിലും വീട്ടിൽ ആരും ഇല്ല എന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി ക്രൂരകൃത്യം നടത്തുകയായിരുന്നു

ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പിടികൂടി
ചലനശേഷിയില്ലാത്ത ഭിന്നശേഷിക്കാരിയായ യുവതിയെ ബലാത്സംഗം ചെയ്തു; പ്രതിയെ പിടികൂടി

ബെംഗളൂരു ആടുഗോഡി എം.ആർ നഗറിൽ ഭിന്നശേഷിക്കാരിയായ യുവതിക്ക് നേരെ ക്രൂരമായ ബലാത്സംഗം നടന്ന സംഭവം നാടിനെ നടുക്കി. കാലുകൾക്ക് ചലനശേഷിയില്ലാത്തതും സംസാരശേഷി ഇല്ലാത്തതുമായ യുവതിക്ക് നേരെയാണ് അസം സ്വദേശിയായ വിഘ്നേഷ് എന്ന യുവാവ് അതിക്രമം നടത്തിയത്.

നവംബർ ഒൻപതിന് യുവതിയുടെ വീട്ടിലുള്ളവരെല്ലാം ഒരു വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ പുറത്തുപോയ സമയത്താണ് അതിക്രമം നടന്നത്. വീടിന്റെ വാതിൽ പുറത്ത് നിന്ന് പൂട്ടിയിരുന്നെങ്കിലും വീട്ടിൽ ആരും ഇല്ല എന്ന് മനസ്സിലാക്കിയ വിഘ്നേഷ് വാതിൽ തള്ളിത്തുറന്ന് അകത്ത് കയറി ക്രൂരകൃത്യം നടത്തുകയായിരുന്നു.

Also Read: എംഡിഎംഎയുമായി 18 വയസ്സുകാരൻ പിടിയിൽ; പോലീസ് അന്വേഷണം ഊർജിതമാക്കി

വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങിയെത്തിയ വീട്ടുകാർ വാതിൽ അകത്ത് നിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ സംശയം തോന്നി. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ വാതിൽ തല്ലിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് വീടിനുള്ളിൽ ഒളിച്ചിരുന്ന വിഘ്‌നേഷിനെ പിടികൂടിയത്. രോഷാകുലരായ നാട്ടുകാർ യുവാവിനെ നടുറോഡിലിട്ട് പൊതിരെ തല്ലുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. നാട്ടുകാർ മർദിച്ച ശേഷം പ്രതിയെ പോലീസിന് കൈമാറി. യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Share Email
Top