ജെഇഇ അഡ്വാൻസ്ഡ് 2026-ൽ യോഗ്യത നേടിയ മിടുക്കർക്കായി ഐഐടി മദ്രാസ് (IIT Madras) സുവർണ്ണാവസരം ഒരുക്കുന്നു. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബാച്ചിലർ ഓഫ് സയൻസ് (BS) ഡിഗ്രി പ്രോഗ്രാമുകളിലേക്ക് വിദ്യാർത്ഥികൾക്ക് ഇനി നേരിട്ട് അപേക്ഷിക്കാം. നിലവിൽ ജെഇഇ അഡ്വാൻസ്ഡ് ലിസ്റ്റിൽ ഇടംപിടിച്ചവർക്ക് മറ്റ് അധിക സ്ക്രീനിംഗ് പരീക്ഷകളോ കടമ്പകളോ ഇല്ലാതെ തന്നെ സീറ്റുകൾ ഉറപ്പിക്കാൻ ഈ നീക്കം സഹായിക്കും.
പ്രവേശന നടപടികൾ
വിദ്യാർത്ഥികൾക്ക് ഐഐടി മദ്രാസിന്റെ ഔദ്യോഗിക പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. പ്രവേശന പാത ലളിതമാക്കുന്നതിലൂടെ കൂടുതൽ വിദ്യാർത്ഥികൾക്ക് ഐഐടി നിലവാരത്തിലുള്ള ഇന്റർ ഡിസിപ്ലിനറി വിദ്യാഭ്യാസം ഉറപ്പാക്കുകയാണ് ലക്ഷ്യം.
Also Read: നീറ്റ് യുജി 2026; പ്രൊവിഷണൽ ഉത്തരസൂചിക പ്രസിദ്ധീകരിച്ചു!
അപേക്ഷിക്കേണ്ട രീതി
ഔദ്യോഗിക പോർട്ടലിൽ ഇമെയിൽ ഐഡിയും മൊബൈൽ നമ്പറും ഉപയോഗിച്ച് രജിസ്റ്റർ ചെയ്യുക. ലഭിക്കുന്ന OTP അല്ലെങ്കിൽ ഇമെയിൽ ലിങ്ക് വഴി വെരിഫിക്കേഷൻ പൂർത്തിയാക്കുക. ജെഇഇ അഡ്വാൻസ്ഡ് വിവരങ്ങളും അക്കാദമിക് രേഖകളും ഉൾപ്പെടുത്തി അപേക്ഷാ ഫോം പൂരിപ്പിക്കുക. ഫോട്ടോ, ഐഡി പ്രൂഫ്, സർട്ടിഫിക്കറ്റുകൾ എന്നിവ അപ്‌ലോഡ് ചെയ്യുക. അപേക്ഷാ ഫീസ് അടച്ച് ഫോം സമർപ്പിക്കുക. സ്ഥിരീകരണ പേജ് ഭാവി ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2026 മെയ് 31 ആണ്.






