ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിൽ ദിനോസറി​ന്റെ ഫോസിൽ കണ്ടെത്തി

ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളാണ് സഹൻസറ നദീതീരത്ത് നിന്ന് കണ്ടെടുത്തത്

ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിൽ ദിനോസറി​ന്റെ ഫോസിൽ കണ്ടെത്തി
ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിൽ ദിനോസറി​ന്റെ ഫോസിൽ കണ്ടെത്തി

സഹറൻപൂർ: ഉത്തർപ്രദേശിലെ സഹറൻപൂർ ജില്ലയിൽ ദിനോസറി​ന്റേതെന്ന് കരുതപ്പെടുന്ന ഫോസിൽ കണ്ടെത്തി. ട്രൈസെറാടോപ്പ്സ് വിഭാഗത്തിലെ ദിനോസറിൻറെ ഫോസിൽ ഭാഗങ്ങളാണ് കണ്ടെത്തിയത്. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള ഫോസിലുകളാണ് സഹൻസറ നദീതീരത്ത് നിന്ന് കണ്ടെടുത്തത്.

മൂന്ന് കൊമ്പുകളുള്ള ദിനോസർ വിഭാഗമാണ് ട്രൈസെറാടോപ്പ്സ്. ഇതിൻറെ മൂക്കിൻറെ ഭാഗമാണ് കണ്ടെത്തിയതെന്ന് നാച്ചുറൽ ഹിസ്റ്ററി ആൻഡ് കൺസർവേഷൻ സെന്ററിന്റെ സ്ഥാപകൻ മുഹമ്മദ് ഉമർ സെയ്ഫ് പറഞ്ഞു.

ALSO READ: എൽ കെ അദ്വാനി ആധുനിക ഇന്ത്യയുടെ രൂപകൽപ്പനയിൽ പ്രധാന പങ്കുവഹിച്ച നേതാവ്: ശശി തരൂർ

100.5 ദശലക്ഷം വർഷങ്ങൾക്കും 66 ദശലക്ഷം വർഷങ്ങൾക്കും ഇടയിലുള്ള അവസാന ക്രിറ്റേഷ്യസ് കാലഘട്ടത്തിലാണ് ട്രൈസെറാടോപ്പ്സുകൾ ജീവിച്ചിരുന്നത്. ദശലക്ഷക്കണക്കിന് വർഷങ്ങൾ പഴക്കമുള്ള നിരവധി ഫോസിലുകൾ സമീപ വർഷങ്ങളിൽ ഈ പ്രദേശത്ത് നിന്ന് ഖനനം ചെയ്തതെടുത്തിട്ടുണ്ട്.

Share Email
Top