തുണി മാറുന്നത് പോലെയാണ് രാഹുല്‍ മണ്ഡലങ്ങള്‍ മാറുന്നത്; ദിനേഷ് പ്രതാപ് സിംഗ്

തുണി മാറുന്നത് പോലെയാണ് രാഹുല്‍ മണ്ഡലങ്ങള്‍ മാറുന്നത്; ദിനേഷ് പ്രതാപ് സിംഗ്

ഡല്‍ഹി: റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നത് വയനാടിനോട് ചെയ്യുന്ന ചതിയാണെന്ന് ദിനേഷ് പ്രതാപ് സിംഗ്. ഇതിന് റായ്ബറേലിയില്‍ മറുപടി കിട്ടുമെന്ന് ദിനേഷ് പ്രതാപ് സിംഗ് പറഞ്ഞു.

കള്ളന്റെ പണിയാണ് രാഹുല്‍ വയനാട്ടില്‍ കാട്ടിയത്. തിരഞ്ഞെടുപ്പ് കഴിയും വരെ മിണ്ടാതിരുന്നു. തുണി മാറുന്നത് പോലെയാണ് രാഹുല്‍ മണ്ഡലങ്ങള്‍ മാറുന്നത്. വോട്ട് വാങ്ങും പോകും എന്ന ഗാന്ധി കുടുംബത്തിന്റെ പാരമ്പര്യം ഇനി തുടരില്ല. മോദിയും, യോഗിയും ചെയ്ത കാര്യങ്ങള്‍ മതി തനിക്ക് ജയിക്കാന്‍. റായ്ബറേലിയില്‍ താമര വിരിയുമെന്നും ദിനേഷ് പ്രതാപ് സിംഗ്.

Top