ദിലീപിന്റെ വിഐപി ദർശനം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

ദിലീപിന്റെ ദർശന സമയത്തെ സിസിടിവി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് ഇന്ന് ഹാജരാക്കും

ദിലീപിന്റെ വിഐപി ദർശനം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
ദിലീപിന്റെ വിഐപി ദർശനം; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: നടൻ ദിലീപിന് ശബരിമല ദർശനത്തിൽ വിഐപി പരിഗണന നൽകിയതിൽ സ്വമേധയാ സ്വീകരിച്ച ഹർജി ഇന്ന് ഹൈക്കോടതി പരിഗണിക്കും. ദിലീപിനെ സ്വമേധയാ കക്ഷി ചേർക്കുന്നതിലും കോടതിയലക്ഷ്യ നടപടികൾ ആരംഭിക്കുന്നതിലും ഹൈക്കോടതി തീരുമാനമെടുത്തേക്കും.

ഹർജിയിൽ ദേവസ്വം ബോർഡും പൊലീസും വിശദീകരണം നൽകും. ദിലീപിന്റെ ദർശന സമയത്തെ സിസിടിവി ദൃശ്യങ്ങൾ ദേവസ്വം ബോർഡ് ഇന്ന് ഹാജരാക്കും. വിശദമായ റിപ്പോർട്ട് തിങ്കളാഴ്ച ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ ഹാജരാക്കും. അതേസമയം, നടൻ ദിലീപിന് ശബരിമലയിൽ വിഐപി പരിഗണന നൽകിയതിനെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. വിഷയം ചെറുതായി കാണാനാകില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു.

ദിലീപ് വ്യാഴാഴ്ച വൈകിട്ടോടെയാണ് സന്നിധാനത്ത് എത്തിയത്. ക്യൂ ഒഴിവാക്കി ദിലീപ് പോലീസുകാർക്കൊപ്പം ദർശനത്തിന് എത്തുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ശ്രീകോവിലിന്റെ മുന്നിലെത്തിച്ച് ദർശനം നടത്താൻ സൗകര്യം ഒരുക്കിയെന്നാണ് ആക്ഷേപം. ഹരിവരാസനം കീർത്തനം പൂർത്തിയായി നട അടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്.

Share Email
Top