ഒമാനിൽ ഐഡി കാർഡിനും ഡ്രൈവിങ് ലൈസൻസിനും ഡിജിറ്റൽ അംഗീകാരം

ഇത് രാജ്യത്തെ ആളുകളുടെ യാത്രാ ആവശ്യങ്ങൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും

ഒമാനിൽ ഐഡി കാർഡിനും ഡ്രൈവിങ് ലൈസൻസിനും ഡിജിറ്റൽ അംഗീകാരം
ഒമാനിൽ ഐഡി കാർഡിനും ഡ്രൈവിങ് ലൈസൻസിനും ഡിജിറ്റൽ അംഗീകാരം

മസ്‌കത്ത്: ഒമാനിൽ ഇനിമുതൽ ഐഡി കാർഡിന്റെയും ഡ്രൈവിങ് ലൈസൻസിന്റെയും ഡിജിറ്റൽ പതിപ്പുകൾക്കും നിയമസാധുതയുണ്ടായിരിക്കും. റോയൽ ഒമാൻ പോലീസ് (ആർഒപി) ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. പോലീസ് ഉൾപ്പെടെയുള്ള സർക്കാർ ആവശ്യങ്ങൾക്ക് ഇനി ഫിസിക്കൽ കാർഡുകൾ കൈവശമില്ലെങ്കിൽ ഡിജിറ്റൽ ഐഡി സമർപ്പിച്ചാൽ മതിയാകുമെന്ന് ആർഒപി വക്താവ് അറിയിച്ചു. ഇത് രാജ്യത്തെ ആളുകളുടെ യാത്രാ ആവശ്യങ്ങൾ കൂടുതൽ എളുപ്പമാക്കാൻ സഹായിക്കും.

ഈ വർഷം അവതരിപ്പിച്ച പ്രധാന ആർഒപി ഇ-സേവനങ്ങൾ

വിവിധ റിപ്പോർട്ടുകൾ സമർപ്പിക്കാൻ: മനുഷ്യക്കടത്ത്, സാങ്കേതിക വീഴ്ചകൾ എന്നിവ റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം.

ഡിജിറ്റൽ ഐഡന്റിറ്റി സേവനങ്ങൾ: ഇലക്ട്രോണിക് ട്രാവൽ പോർട്ടലുകളിലും സാമ്പത്തിക ഇടപാടുകളിലും ഒരാളുടെ ഡിജിറ്റൽ ഐഡന്റിറ്റി പരിശോധിക്കാനുള്ള സൗകര്യം.

Also Read: ഖത്തറിൽ തലബാത്തിന് ഏർപ്പെടുത്തിയ വിലക്ക് നീക്കി; സേവനങ്ങൾ പുനഃരാരംഭിച്ചു

ലൈസൻസ് സംബന്ധമായ സേവനങ്ങൾ: ആർഒപി വെബ്‌സൈറ്റ് വഴി ലൈസൻസ് സർട്ടിഫിക്കറ്റിന്റെ പ്രൂഫ് എടുക്കാനും, സെൽഫ് സർവീസ് മെഷീനുകൾ വഴി പുതിയ ലൈസൻസ് പ്രിന്റ് ചെയ്യാനുമുള്ള സൗകര്യം.

വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാനുള്ള സംവിധാനം: മുതിർന്നവരുടെയും കുട്ടികളുടെയും ഫോൺ നമ്പറുകൾ, ഇമെയിൽ, ഇലക്ട്രിസിറ്റി മീറ്റർ നമ്പർ എന്നിവ അപ്‌ഡേറ്റ് ചെയ്യാം.

വിവിധ ഡേറ്റകൾ ലഭ്യമാവുന്നു: ജനന സർട്ടിഫിക്കറ്റ്, പാസ്‌പോർട്ട്, ഇൻവെസ്റ്റർ കാർഡ്, തൊഴിലാളികളുടെ വിവരങ്ങൾ തുടങ്ങിയവ ആപ്പ് വഴി കാണാനാകും.

തടവുകാരുമായി ബന്ധപ്പെട്ട സേവനങ്ങൾ: തടവുകാരെ സന്ദർശിക്കാനും വീഡിയോ കോൾ ചെയ്യാനും അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം.

Share Email
Top