400 NOT OUT; ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ധോണി

400 മത്സരങ്ങളില്‍ നിന്ന് 135.90 സ്‌ട്രൈക്ക് റേറ്റില്‍ 7,566 റണ്‍സ് ധോണി നേടിയിട്ടുണ്ട്.

400 NOT OUT; ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ധോണി
400 NOT OUT; ടി20 ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ധോണി

ചെന്നൈ: സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ ഐപിഎല്‍ മത്സരത്തില്‍ ചരിത്രം കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്സ് ക്യാപ്റ്റന്‍ എം എസ് ധോണി. തന്റെ 400-ാം ടി20 മത്സരത്തിനായി ഇറങ്ങിയ ധോണി ഈ നേട്ടം മറികടക്കുന്ന നാലാമത്തെ ഇന്ത്യക്കാരനായി. രോഹിത് ശര്‍മ (456), ദിനേശ് കാര്‍ത്തിക് (412), വിരാട് കോഹ്ലി (407) എന്നിവരാണ് പട്ടികയില്‍ മുന്നില്‍.

Also Read:  തോല്‍വി തുടര്‍ന്ന് ചെന്നൈ; ചെപ്പോക്കില്‍ ഹൈദരാബാദിന് അഞ്ച് വിക്കറ്റ് ജയം

2007 ലെ ടി20 ലോകകപ്പ് ഇന്ത്യയ്ക്ക് വേണ്ടി ഉയര്‍ത്തിയതുമുതല്‍ സിഎസ്‌കെയെ അഞ്ച് ഐപിഎല്‍ കിരീടങ്ങളിലേക്ക് നയിച്ചതുവരെ ടി 20 ഫോര്‍മാറ്റില്‍ മികച്ച റെക്കോര്‍ഡുള്ള താരമാണ് ധോണി. 400 മത്സരങ്ങളില്‍ നിന്ന് 135.90 സ്‌ട്രൈക്ക് റേറ്റില്‍ 7,566 റണ്‍സ് ധോണി നേടിയിട്ടുണ്ട്. 28 അര്‍ധസെഞ്ച്വറികളും അതില്‍ ഉള്‍പ്പെടുന്നു. 34 സ്റ്റമ്പിംഗുകളും 318 ക്യാച്ചുകളും അദ്ദേഹം നേടിയിട്ടുണ്ട്.

Share Email
Top