ഐപിഎല്ലില്‍ ഇന്ന് ധോണിയും രോഹിത്തും നേര്‍ക്കുനേര്‍ !

ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം നടക്കുക

ഐപിഎല്ലില്‍ ഇന്ന് ധോണിയും രോഹിത്തും നേര്‍ക്കുനേര്‍ !
ഐപിഎല്ലില്‍ ഇന്ന് ധോണിയും രോഹിത്തും നേര്‍ക്കുനേര്‍ !

ന്ത്യൻ പ്രീമിയർ ലീഗിൽ ഇന്ന് ധോണിയും രോഹിത്തും നേര്‍ക്കുനേര്‍ മത്സരം. ഇന്ന് നടക്കുന്ന രണ്ടാമത്തെ മത്സരത്തില്‍ സൂപ്പര്‍ ടീമുകളായ ചെന്നൈ സൂപ്പര്‍ കിങ്‌സും മുംബൈ ഇന്ത്യന്‍സും ഏറ്റുമുട്ടും. ചെന്നൈയുടെ തട്ടകമായ എം എ ചിദംബരം സ്റ്റേഡിയത്തില്‍ വൈകിട്ട് 7.30നാണ് മത്സരം നടക്കുക.

ഐപിഎല്ലില്‍ ഏറ്റവും കൂടുതല്‍ ചാംപ്യന്മാരായിട്ടുള്ള രണ്ട് കരുത്തരായ ടീമുകള്‍ മുഖാമുഖം എത്തുമ്പോള്‍ വാശിയേറും എന്ന് ഉറപ്പാണ്. കഴിഞ്ഞ ഐപിഎല്ലില്‍ പ്ലേ ഓഫ് കാണാതെ പുറത്തായ ചെന്നൈയും മുംബൈയും ഇത്തവണ ആറാം കിരീടം ലക്ഷ്യമിട്ടാണ് കളത്തിലിറങ്ങുന്നത്.

Also Read: എയർ ഇന്ത്യ വിമാനം വൈകി; കമ്പനിക്കെതിരെ വിമർശനവുമായി ഡേവിഡ് വാർണർ

അതേസമയം ചെന്നൈയെ നയിക്കുന്നത് റിതുരാജ് ഗെയ്ക്‌വാദാണ്. കഴിഞ്ഞ സീസണിലെ അവസാന മത്സരത്തില്‍ കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ ഒരു മത്സരം വിലക്ക് നേരിടുന്ന മുംബൈ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയ്ക്ക് പകരം സൂര്യകുമാര്‍ യാദവാണ് ഇന്ന് മുംബൈയെ നയിക്കുന്നത്.

Share Email
Top