ധനുഷിന്റെ രായന്‍ ജൂണ്‍ 13 ന് തിയേറ്ററുകളിലേക്ക്

ധനുഷിന്റെ രായന്‍ ജൂണ്‍ 13 ന് തിയേറ്ററുകളിലേക്ക്

നുഷിന്റെ 50-ാം ചിത്രമാണ് ‘രായന്‍’. ധനുഷ് സംവിധാനം ചെയ്യുന്ന രായന്‍ ജൂണ്‍ 13 ന് റിലീസ് ചെയ്യുമെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. കമല്‍ ഹാസന്‍-ശങ്കര്‍ ടീം ഒന്നിക്കുന്ന ഇന്ത്യന്‍ 2ന്റെ റിലീസ് നീട്ടിയ സാഹചര്യത്തിലാണ് രായന്‍ ജൂണിലെത്തുന്നത്. കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയായത്. സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ നടന്നുകൊണ്ടിരിക്കുകയാണ് എന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.

ഒരു ഗ്യാങ്സ്റ്റര്‍ ആക്ഷന്‍ ഫ്‌ലിക്ക് ചിത്രമായിരിക്കും ഇതെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. സണ്‍ പിച്ചേഴ്സിന്റെ ബാനറില്‍ കലാനിധി മാരന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ അപര്‍ണ ബലമുരളിയാണ് നായിക. എസ് ജെ സൂര്യയും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലെത്തുന്നു. എ ആര്‍ റഹ്‌മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്ന ചിത്രത്തിന് പീറ്റര്‍ ഹെയ്ന്‍ ആണ് ആക്ഷന്‍ കൊറിയോഗ്രഫി. തമിഴിന് പുറമെ തെലുങ്ക്, ഹിന്ദി ഭാഷകളില്‍ ചിത്രം എത്തും.

Top