ശബരിമലയിൽ ഭക്തജനപ്രവാഹം! ഇന്ന് 62,503 പേർ ദർശനം പൂർത്തിയാക്കി; നാളെ തിരക്ക് വർധിച്ചേക്കും

പുല്ലുമേട് വഴി എത്തുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്

ശബരിമലയിൽ ഭക്തജനപ്രവാഹം! ഇന്ന് 62,503 പേർ ദർശനം പൂർത്തിയാക്കി; നാളെ തിരക്ക് വർധിച്ചേക്കും
ശബരിമലയിൽ ഭക്തജനപ്രവാഹം! ഇന്ന് 62,503 പേർ ദർശനം പൂർത്തിയാക്കി; നാളെ തിരക്ക് വർധിച്ചേക്കും

പത്തനംതിട്ട: ശബരിമലയിൽ വീണ്ടും ഭക്തജനത്തിരക്ക് വർധിക്കുകയാണ്. ഇന്ന് വൈകിട്ട് 4 മണി വരെ 62,503 പേരാണ് വെർച്വൽ ക്യൂ വഴി ദർശനം നടത്തിയത്. ദിവസങ്ങൾക്ക് ശേഷം ദർശനം നടത്തിയവരുടെ എണ്ണം ഇന്നലെ ഒരു ലക്ഷം പിന്നിട്ടിരുന്നു.

വരും മണിക്കൂറുകളിലും തിരക്ക് കൂടുമെന്നും അവധി ദിവസമായ നാളെ (ഞായറാഴ്ച) തിരക്ക് കൂടുതൽ വർധിക്കാനാണ് സാധ്യതയെന്നും അധികൃതർ അറിയിച്ചു. പുല്ലുമേട് വഴി എത്തുന്ന തീർത്ഥാടകരുടെ എണ്ണവും വർധിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 3600 പേരാണ് ഇതുവഴി സന്നിധാനത്തെത്തിയത്.

Also Read: മലമ്പുഴയിൽ ഭീതി വിതച്ച് പുലി; സർക്കാർ സ്കൂൾ പരിസരത്ത് കൂട് സ്ഥാപിച്ചു, രാത്രിയാത്ര നിയന്ത്രണം തുടരും

വർധിച്ച തിരക്ക് കണക്കിലെടുത്ത് സ്‌പോട്ട് ബുക്കിംഗ് പ്രതിദിനം 5000-ത്തിൽ നിന്നും 10,000 ആയി വർധിപ്പിച്ചു. അതേസമയം, ബാബറി മസ്ജിദ് ദിനത്തോടനുബന്ധിച്ച് ഇന്ന് ശബരിമലയിലും പമ്പയിലും നിലയ്ക്കലും അധിക സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ബോംബ് സ്‌ക്വാഡ് ഉൾപ്പെടെ സന്നിധാനത്ത് പരിശോധന ശക്തമാക്കുകയും സംശയാസ്പദമായി കാണപ്പെടുന്നവരെ വിശദമായ പരിശോധനയ്ക്കു ശേഷം മാത്രം മല ചവിട്ടാൻ അനുവദിക്കുകയും ചെയ്യുന്നുണ്ട്. കൂടാതെ, ട്രാക്ടറുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുകയും ജീവനക്കാരുടെ ബാരക്കുകളിൽ അടക്കം പരിശോധന തുടരുകയും ചെയ്യുന്നു. അംഗീകൃത തിരിച്ചറിയൽ കാർഡുകളും രേഖകളും ഇല്ലാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

Share Email
Top