തണ്ണിമത്തൻ കൊണ്ട് ഡെസേർട്ടുകൾ തയ്യാറാക്കാം

തണ്ണിമത്തൻ ഉപയോ​ഗിച്ച് വ്യത്യസ്ത തരത്തിലുള്ള ഡ്രിങ്ക്സും, ഡെസേർട്ടുകളും പരീക്ഷിക്കാം

തണ്ണിമത്തൻ കൊണ്ട് ഡെസേർട്ടുകൾ തയ്യാറാക്കാം
തണ്ണിമത്തൻ കൊണ്ട് ഡെസേർട്ടുകൾ തയ്യാറാക്കാം

ണ്ണിമത്തൻ ഉപയോ​ഗിച്ച് വ്യത്യസ്ത തരത്തിലുള്ള ഡ്രിങ്ക്സും, ഡെസേർട്ടുകളും പരീക്ഷിക്കാം.

തണ്ണിമത്തൻ സ്മൂത്തി

ഫ്രീസറിൽ വെച്ച് തണുപ്പിച്ച തണ്ണിമത്തൻ ചെറിയ കഷ്ണങ്ങളാക്കി അരച്ചെടുക്കാം. അതിലേയ്ക്ക് അൽപം നാരങ്ങ നീരും മധുരത്തിനാവശ്യമായി തേനോ പഞ്ചസാരയോ ചേർക്കാം. ഇത് ഒരിക്കിൽ കൂടി അരച്ചെടുക്കാം. തണുപ്പോടെ കഴിച്ചു നോക്കൂ.

Also Read: ചായക്കടയിലെ അതെ രുചിയിൽ വെട്ടുകേക്ക് തയ്യാറാക്കാം

ജെമൈക്കൻ തണ്ണിമത്തൻ

തണ്ണിമത്തൻ്റെ മുകൾഭാഗം മുറിച്ച് ഒരു തവി ഉപയോഗിച്ച് പൾപ്പ് കോരിയെടുത്തു മാറ്റാം. ശേഷം അതിലേയ്ക്ക് മുറിച്ച് വെച്ചിരിക്കുന്ന ഫ്രൂട്സും, തണ്ണിമത്തൻ കഷ്ണങ്ങളും നിറയ്ക്കാം. ജെലാറ്റിനും പഞ്ചസാരയും കലർത്തിയ മിശ്രിതം ഒഴിക്കാം. ഇത് ഒരു രാത്രി മുഴുവൻ ഫ്രിഡ്ജിൽ വെച്ചു തണുപ്പിക്കാം. പിറ്റേ ദിവസം കഷ്ണങ്ങളായി മുറിച്ചു കഴിക്കാം.

തണ്ണിമത്തൻ ലെമനേഡ്

തണ്ണിമത്തൻ തൊലി കളഞ്ഞ് ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കാം. അതിലേയ്ക്ക് നാരങ്ങ നീര്, പുതിനയില, പഞ്ചസാര എന്നിവ ചേർത്ത് അരച്ചെടുക്കാം. ഒരു ഗ്ലാസിൽ ഐസ്ക്യൂബും കസ്കസും ചേർക്കാം. മുകളിലായി തണ്ണിമത്തൻ ജ്യൂസ് ഒഴിക്കാം. ഇനി കുടിച്ചു നോക്കൂ.

Also Read: ഞൊടിയിടയില്‍ നൈസ് പത്തിരി ഉണ്ടാക്കാന്‍ എളുപ്പവഴി ഇതാ

തണ്ണിമത്തൻ സോർബെറ്റ്

തണ്ണിമത്തൻ കഷ്ണങ്ങളാക്കി കുരുകളഞ്ഞ് ഫ്രീസറിൽ വെച്ചു തണുപ്പിക്കാം. ശേഷം അത് ഗ്രേറ്റ് ചെയ്തെടുക്കാം. ഇതിന് മുകളിലായി തേൻ, നാരങ്ങ നീര് എന്നിവ ഒഴിച്ച് പുതിന ഇല കൂടി വെച്ച് തണുപ്പോടെ കഴിക്കാം.

Share Email
Top