നാം കഴിക്കുന്ന ഭക്ഷണത്തെയും, പരിപാലിക്കുന്ന രീതിയേയുമെല്ലാം ആശ്രയിച്ചിരിക്കും പല്ലിന്റെ ആരോഗ്യം. മധുരമുള്ള ഭക്ഷണങ്ങൾ, മധുരപാനീയങ്ങൾ ഇവയെല്ലാം അമിതമായാൽ ദന്തക്ഷയത്തിനു കാരണമാകും. ഇപ്പോഴത്തെ കാലത്ത് ചെറുപ്പത്തിലെ കുട്ടികളെ ബാധിക്കുന്നവയാണ് ദന്തരോഗങ്ങൾ. പല്ല് വൃത്തിയാക്കാത്തത് പല്ല് കേടാകാനുള്ള കാരണങ്ങളിൽ പ്രധാനപ്പെട്ടതുമാണ്. പല്ലു തേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യത്തിന് പരമപ്രധാനമാണ്.
പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങൾ തെരഞ്ഞെടുക്കുകയും വേണം. ദിവസവും രണ്ടു തവണ വീതം എങ്കിലും പല്ലു തേയ്ക്കുക. വല്ലാതെ അമര്‍ത്തി തേയ്ക്കുന്നത് നല്ലതല്ല. ഇതു പോലെ പല്ല് രണ്ട് തവണയെങ്കിലും തേയ്ക്കാതിരിയ്ക്കുകയുമരുത്. പല്ല് വെളുപ്പിയ്ക്കാനും മറ്റുമുള്ള കൃത്രിമ വഴികള്‍ പരീക്ഷിയ്ക്കുമ്പോള്‍ അത് പല്ലിന്റെ ഇനാമലിനെ കേടു വരുത്താതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. പേസ്റ്റും കഴിവതും രാസവസ്തുക്കള്‍ അടങ്ങാത്തവയാകാന്‍ ശ്രദ്ധിയ്ക്കണം.
Also Read: വായുകോപം അകറ്റാൻ അല്പം ആയുര്‍വേദ പാനീയങ്ങള്‍ ആയാലോ?
ചീസ് ചവയ്ക്കുമ്പോൾ വായിൽ ഉമിനീർ ഉണ്ടാകും. മാത്രമല്ല അതിൽ പ്രോട്ടീൻ, കാത്സ്യം, മറ്റ് പോഷകങ്ങൾ എന്നിവയുണ്ട്. ഇത് പല്ലിന്റെ ഇനാമലിന് ആരോഗ്യമേകും. ചീസ് പോലെ യോഗർട്ടിലും കാത്സ്യവും പ്രോട്ടീനും ധാരാളമുണ്ട്. ഇത് പല്ലുകളെ ശക്തവും ആരോഗ്യമുള്ളതുമാക്കുന്നു. യോഗർട്ട് പോലുള്ള പ്രോബയോട്ടിക്സിൽ നല്ല ബാക്ടീരിയകൾ ഉണ്ട്. ഇത് ദന്തക്ഷയത്തിനു കാരണമാകുന്ന ചീത്ത ബാക്ടീരിയകളെ പുറന്തള്ളുന്നു. കെയ്ൽ, ചീര പോലുള്ള ഇലക്കറികൾ ദന്താരോഗ്യം മെച്ചപ്പെടുത്തുന്നു. ഇലക്കറികളിൽ വിറ്റമിനുകളും ധാതുക്കളും ധാരാളമുണ്ട്. ഇവയിൽ കാത്സ്യവും ഉണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ നിർമിക്കാൻ സഹായിക്കുന്നു. ആപ്പിൾ മധുരമുള്ള ഫലം ആണെങ്കിലും ഇതിൽ നാരുകളും ജലാംശവും ധാരാളം ഉണ്ട്. ആപ്പിൾ കഴിക്കുമ്പോൾ വായിൽ ഉമിനീര് ഉണ്ടാവുകയും ഇത് ബാക്ടീരിയയെയും ഭക്ഷണപദാര്‍ത്ഥങ്ങളെയും പുറന്തള്ളുകയും ചെയ്യും. ആപ്പിളിലെ നാരുകൾ മോണകളുടെ ആരോഗ്യത്തിനു ഗുണം ചെയ്യും.
വിറ്റാമിന്‍ സി ധാരാളം അടങ്ങിയ പഴങ്ങളും പച്ചക്കറികളും ദന്താരോഗ്യത്തിന് ഏറെ നല്ലതാണ്. ഓറഞ്ച്, നാരങ്ങ, പൈനാപ്പിള്‍, തക്കാളി, വെള്ളരിക്ക തുടങ്ങിയവയൊക്കെ ഡയറ്റില്‍ ഉള്‍പ്പെടുത്താം. ഇവ പല്ലുകളുടെ ആരോഗ്യത്തെ സംരക്ഷിക്കും. ഒപ്പം വിറ്റാമിന്‍ സി പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കും. പുറമെയുളള ഭംഗി പോലെ തന്നെ അകവും നല്ല സ്വാദിഷ്ടവും ആരോഗ്യമുളളതുമാണ് സ്‌ട്രോബെറി. വിറ്റാമിന്‍ സി ധാരാളം അടങ്ങിയിരിക്കുന്ന സ്‌ട്രോബെറി ദന്താരോഗ്യത്തിന് നല്ലതാണ്. പല്ലുകള്‍ക്ക് നല്ല നിറം നല്‍കാനും ഇവ സഹായിക്കും. പ്രതിരോധശേഷി വര്‍ധിപ്പിക്കാനും സഹായിക്കുന്ന പഴം കൂടിയാണിത്. വിറ്റാമിനുകള്‍ ധാരാളം അടങ്ങിയ മധുര കിഴങ്ങും ദന്താരോഗ്യത്തിന് മികച്ചതാണ് എന്നാണ് വിദഗ്ധര്‍ പറയുന്നത്. നാരുകള്‍ ധാരാളം അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും പല്ലുകളുടെ ആരോഗ്യത്തിന് നല്ലതാണ്.
Also Read: മുടിയിഴകളെ സ്ട്രോംഗ് ആക്കാം, കഴിക്കാം ഈ ഏഴ് പഴങ്ങൾ
പഞ്ചസാര ക്രമാതീതമായ അളവിലുള്ള പാനീയങ്ങളും സോഡകളും പല്ലുകളുടെ ആരോഗ്യത്തെ സാരമായി ബാധിക്കുന്നു. അതിനാല്‍ ഇവയുടെ ഉപയോഗം കുറയ്ക്കുക. ഐസ് വായിലിട്ട് ചവയ്ക്കരുത്. അത് പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിക്കാം. പഞ്ചസാര അടങ്ങിയിട്ടില്ലാത്തത് കൊണ്ട് ഐസ് പല്ലിന്‍റെ ആരോഗ്യത്തെ ബാധിക്കില്ല എന്നാണ് പലരും കരുതുന്നത്. എന്നാല്‍ ഐസ് പല്ലിന്‍റെ മൃദുലമായ കോശത്തെ ബാധിച്ചേക്കാം. മാനസിക പിരിമുറുക്കം തോന്നുന്ന വേളകളില്‍ കൈ കൊണ്ടോ മറ്റ് എന്തെങ്കിലും കൊണ്ടോ പല്ലുകള്‍ ഉരയ്ക്കുന്ന സ്വഭാവം പൂര്‍ണ്ണമായി ഒഴിവാക്കുക. ഇത് പല്ലിന്‍റെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം.
Also Read: രോഗ പ്രതിരോധശേഷി കൂട്ടാന്‍ സഹായിക്കുന്ന ഭക്ഷണങ്ങള്‍
മിഠായി കഴിച്ചതിന് ശേഷം വായ നന്നായി കഴുകുക. തൊണ്ടവേദന പോലുളള പ്രശ്നങ്ങള്‍ക്ക് വേണ്ടി കഴിക്കുന്ന മിഠായിയില്‍ പോലും പഞ്ചസാരയുടെ അംശമുണ്ട്. ഇത് പല്ലിന്റെ ഇനാമലിനെ ബാധിക്കാം. പുകവലി പല്ലിന്‍റെ ആരോഗ്യത്തിന് നല്ലതല്ല എന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. എങ്കിലും പലരും അത് ശ്രദ്ധിക്കാറില്ല. പുകയില ഉല്‍പ്പനങ്ങളുടെ ഉപയോഗം പല്ലില്‍ കറ വരുത്തും.