ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം; ഇന്ത്യ മുന്നണി പ്രതിഷേധത്തിലേക്ക് വിജയ്‍യുടെ ടിവികെയും?

ടിവികെ ബിജെപിയുടെ ശാഖയാണെന്നും, വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും ഡിഎംകെ നേതാക്കളായ എം.കെ. സ്റ്റാലിനും ഉദയനിധിയും ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു

ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം; ഇന്ത്യ മുന്നണി പ്രതിഷേധത്തിലേക്ക് വിജയ്‍യുടെ ടിവികെയും?
ഗ്യാനേഷ് കുമാറിന്‍റെ രാജി ആവശ്യം; ഇന്ത്യ മുന്നണി പ്രതിഷേധത്തിലേക്ക് വിജയ്‍യുടെ ടിവികെയും?

ചെന്നൈ: മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ‘ഇന്ത്യ’ മുന്നണി നടത്തുന്ന പ്രക്ഷോഭങ്ങളുടെ ഭാഗമാകുന്നതിന്റെ സൂചന നൽകി വിജയുടെ ടിവികെ. നാളെ (ഒക്ടോബര് 15) ചെന്നൈയിൽ നടക്കുന്ന യോഗത്തിലും പൊതുയോഗത്തിലും ടിവികെ പങ്കെടുക്കുമെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ചെന്നൈയിൽ നടക്കുന്ന പ്രതിഷേധ പരിപാടിയുടെ പോസ്റ്ററുകളിൽ രാഹുൽ ഗാന്ധിക്കൊപ്പം വിജയ്‍യുടെ ചിത്രവും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, ടിവികെ വക്താവ് രാജ്‌മോഹൻ യോഗത്തിൽ പ്രാസംഗികരുടെ പട്ടികയിലുമുണ്ട്.

ഇതുവരെ ഡൽഹിയിലെ പ്രതിഷേധങ്ങളിൽ നിന്നും ഇന്ത്യ മുന്നണിയുടെ പരിപാടികളിൽ നിന്നും അകലം പാലിച്ചിരുന്ന ടിവികെയുടെ നിലപാട് ഏറെ ചർച്ചയായിരുന്നു. തമിഴ്നാട്ടിൽ മുന്നണിയുടെ ഭാഗമല്ലാത്ത ഇടതുപാർട്ടികളുടെ നേതാക്കളുടെ ചിത്രങ്ങളും പുതിയ പോസ്റ്ററുകളിൽ ഇടംനേടിയിട്ടുണ്ട്. ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ചെന്നൈ ബസന്ത് നഗർ ബീച്ചിലും സെക്രട്ടറിയേറ്റിന് സമീപത്തുമായി സമരം നടത്തിയ 140-ഓളം യുവജന-വിദ്യാർത്ഥി പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തത് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.

Also Read: രാഹുൽ ഗാന്ധി തള്ളിമാറ്റിയിട്ടില്ല! വ്യാജ പ്രചാരണവുമായി ബിജെപി രംഗത്ത്; ഡി.കെ. ശിവകുമാർ

ടിവികെ ബിജെപിയുടെ ശാഖയാണെന്നും, വിജയ് ബിജെപിയുടെ അപ്രഖ്യാപിത അടിമയാണെന്നും ഡിഎംകെ നേതാക്കളായ എം.കെ. സ്റ്റാലിനും ഉദയനിധിയും ശക്തമായ വിമർശനങ്ങൾ ഉന്നയിച്ചിരുന്നു. ഇതിനിടയിലാണ് ഇന്ത്യ മുന്നണിയുടെ പരിപാടിയിലേക്ക് ടിവികെ ഔദ്യോഗികമായി കടന്നുവരുന്നത്. ഡൽഹിയിലെ രാഷ്ട്രീയ സംഭവവികാസങ്ങൾക്കിടെ രാഹുൽ ഗാന്ധി ചെന്നൈയിലെത്തി വിജയ്‍യെ കണ്ടത് വലിയ ചർച്ചയായിരുന്നുവെങ്കിലും, പിന്നീട് ടിവികെയുടെ മൗനം വിമർശനങ്ങൾക്ക് കാരണമായിരുന്നു. ഈ പുതിയ നീക്കം എതിരാളികളുടെ ആരോപണങ്ങൾക്കുള്ള കടുത്ത മറുപടിയായാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.

Share Email
Top