അമിത് ഷാ സഭയിലെത്തണമെന്ന് ആവശ്യം! പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

ർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ തുടർച്ചയായി സഭാ നടപടികളിൽ പങ്കടുക്കാതിരുന്ന അമിത് ഷായുടെ അസാന്നിധ്യത്തിനെതിരെ സഭയ്ക്ക അകത്തും പുറത്തും ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ കക്ഷികൾ രൂപം നൽകുന്നത്

അമിത് ഷാ സഭയിലെത്തണമെന്ന് ആവശ്യം! പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം
അമിത് ഷാ സഭയിലെത്തണമെന്ന് ആവശ്യം! പ്രതിഷേധം കടുപ്പിക്കാൻ പ്രതിപക്ഷം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പാർലമെന്റിൽ എത്തി വിശദീകരണം നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കാൻ പ്രതിപക്ഷം. വർഷകാല സമ്മേളനം ആരംഭിച്ചത് മുതൽ തുടർച്ചയായി സഭാ നടപടികളിൽ പങ്കടുക്കാതിരുന്ന അമിത് ഷായുടെ അസാന്നിധ്യത്തിനെതിരെ സഭയ്ക്ക അകത്തും പുറത്തും ശക്തമായ പ്രതിഷേധത്തിനാണ് പ്രതിപക്ഷ കക്ഷികൾ രൂപം നൽകുന്നത്. വരുന്ന മൂന്ന് ദിവസങ്ങളിൽ നിർബന്ധമായും സഭയിൽ ഹാജരാകാൻ കോൺഗ്രസ് തങ്ങളുടെ എം.പിമാർക്ക് ത്രീ-ലൈൻ വിപ്പ് നൽകിയിട്ടുണ്ട്.

അതേസമയം, ഏറെ തർക്കങ്ങൾക്ക് വഴിതുറന്ന വിദേശ സംഭാവന നിയന്ത്രണ (ഭേദഗതി) ബിൽ ഈ സമ്മേളനത്തിൽ അവതരിപ്പിക്കുമെന്ന് വാർത്തകൾ ഉണ്ടായിരുന്നെങ്കിലും കേന്ദ്ര സർക്കാർ നിലവിൽ ഇതിൽ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ബിൽ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിലും, വരും ദിവസങ്ങളിൽ വിഷയം സഭയിൽ എത്തുമ്പോൾ ശക്തമായ പ്രതിരോധം തീർക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.

Share Email
Top