രുചിയൂറും ‘തായ് പ്രോൺസ്’; ലളിതമായ ചേരുവകളിൽ ഒരു വെറൈറ്റി വിഭവം

വിദേശ വിഭവങ്ങളുടെ ആഡംബരങ്ങളൊന്നുമില്ലാതെ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന 'തായ് പ്രോൺസ്' ഇപ്പോൾ തീൻമേശകളിലെ താരമാകുന്നു

രുചിയൂറും ‘തായ് പ്രോൺസ്’; ലളിതമായ ചേരുവകളിൽ ഒരു വെറൈറ്റി വിഭവം
രുചിയൂറും ‘തായ് പ്രോൺസ്’; ലളിതമായ ചേരുവകളിൽ ഒരു വെറൈറ്റി വിഭവം

സീഫുഡ് പ്രേമികൾക്കായി ഇതാ ഒരു പുത്തൻ രുചിക്കൂട്ട്. വിദേശ വിഭവങ്ങളുടെ ആഡംബരങ്ങളൊന്നുമില്ലാതെ വീട്ടിലുള്ള കുറഞ്ഞ ചേരുവകൾ ഉപയോഗിച്ച് തയ്യാറാക്കാവുന്ന ‘തായ് പ്രോൺസ്’ ഇപ്പോൾ തീൻമേശകളിലെ താരമാകുന്നു. വളരെ കുറഞ്ഞ സമയം കൊണ്ട് തനിമ ചോരാതെ ഈ വിഭവം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

ചെമ്മീൻ, വെളിച്ചെണ്ണ, ഉണക്കമുളക് ,ചെറിയുള്ളി, വെളുത്തുള്ളി ,കോക്കനട്ട് മിൽക്ക് പൗഡർ ,റോസ്മേരി, തൈം ,ഉപ്പ്, വെള്ളം

Also Read: മന്ത്രപ്പൂട്ടുകൾ തുറക്കുന്ന മാന്ത്രികച്ചെടി; വനാന്തരങ്ങളിലെ ‘നീല’രഹസ്യം തേടി ഇന്നും നിധി വേട്ടക്കാർ

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാൻ അടുപ്പത്ത് വെച്ച് രണ്ട് സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. എണ്ണ ചൂടായിക്കഴിഞ്ഞാൽ ഉണക്കമുളക് ചേർത്ത് വഴറ്റുക. ഇതിലേക്ക് അരിഞ്ഞു വെച്ചിരിക്കുന്ന ചെറിയുള്ളിയും വെളുത്തുള്ളിയും ചേർത്ത് നന്നായി ഇളക്കണം. ഉള്ളിയും വെളുത്തുള്ളിയും പാകത്തിന് വഴന്നു വരുമ്പോൾ വൃത്തിയാക്കി വെച്ചിരിക്കുന്ന ചെമ്മീൻ ഇതിലേക്ക് ചേർക്കാം.

വിഭവത്തിന് പ്രത്യേക രുചി പകരാനായി കോക്കനട്ട് മിൽക്ക് പൗഡറും ആവശ്യത്തിന് വെള്ളവും ചേർക്കുക. ഇതിലേക്ക് റോസ്മേരിയും തൈമും കുറച്ച് ഉപ്പും കൂടി ചേർത്ത ശേഷം നന്നായി വേവിക്കുക. മസാലയും തേങ്ങാപ്പാലും വറ്റി ചെമ്മീനിൽ നന്നായി പിടിച്ചു വരുമ്പോൾ സ്വാദിഷ്ടമായ തായ് പ്രോൺസ് തയ്യാർ.

അമിതമായ മസാലകളില്ലാതെ തയ്യാറാക്കുന്ന ഈ വിഭവം ചോറിനൊപ്പമോ സൈഡ് ഡിഷ് ആയോ ഉപയോഗിക്കാവുന്നതാണ്. കുറഞ്ഞ അധ്വാനത്തിൽ ഒരു വ്യത്യസ്ത വിഭവം പരീക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്ക് തായ് പ്രോൺസ് മികച്ചൊരു തിരഞ്ഞെടുപ്പാണ്.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (Generated by AI)

Share Email
Top