ഡല്‍ഹി ബേബി കെയർ ആശുപത്രിയിലെ തീപിടിത്തം; ഉടമ അറസ്റ്റില്‍

ഡല്‍ഹി ബേബി കെയർ ആശുപത്രിയിലെ തീപിടിത്തം; ഉടമ അറസ്റ്റില്‍

ഡൽഹി: ഡൽഹി വിവേക് വിഹാറില്‍ 7 നവജാത ശിശുക്കൾ വെന്തുമരിച്ച ആശുപത്രിയുടെ ഉടമ നവീന്‍ കിച്ചിക്ക് അറസ്റ്റില്‍. അപകടത്തിനുശേഷം നവീന്‍ ഒളിവിലായിരുന്നു. അപകടകാരണം സംബന്ധിച്ച അന്വേഷണം തുടരുകയാണെന്നും ഡല്‍ഹി പോലീസ് പ്രതികരിച്ചു.

അന്വേഷണത്തിന് ഉത്തരവിട്ട ലഫ്റ്റണന്റ് ഗവര്‍ണര്‍ ചീഫ് സെക്രട്ടറിയോടും ഡല്‍ഹി സര്‍ക്കാര്‍, ആരോഗ്യ സെക്രട്ടറിയോടും റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. അപകടത്തില്‍ പ്രധാനമന്ത്രി അനുശോചിച്ചു. പരിക്കേറ്റ അഞ്ചു കുഞ്ഞുങ്ങൾ അതീവ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.

മൂന്ന് നിലയുള്ള ഇടുങ്ങിയ വീടാണ് ആശുപത്രിയാക്കി മാറ്റിയിട്ടുള്ളത്. താഴത്തെ നിലയില്‍ അനധികൃതമായി ഓക്സിജൻ സിലിണ്ടര്‍ നിറക്കുന്നു. ഇതുവഴി ഉണ്ടായ അപകടമാണെന്നും ബെഡ് ഒഴിവില്ലാത്ത ആശുപത്രികള്‍ കുട്ടികളെ ഇവിടെ കിടത്തുന്നെന്നു പ്രദേശവാസികൾ പറയുന്നു. പലതവണ പരാതി നൽകിയെങ്കിലും ഉടമയുടെ സ്വാധീനം മൂലം നടപടി ഉണ്ടായിട്ടില്ലെന്നും രക്ഷാപ്രവർത്തനത്തിന്റെ ഭാഗമായ പ്രദേശവാസികള്‍ ആരോപിച്ചു.

Top