CMDRF

വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യത്തിന് കൗണ്‍സലിങ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

20 സ്‌കൂളുകളിലെ 20,000 വിദ്യാര്‍ഥികള്‍ക്കാണ് പൈലറ്റ് ഫേസില്‍ ഗവണ്‍മെന്റിന് കീഴിൽ കൗണ്‍സലിങ് കൊടുത്തത്.

വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യത്തിന് കൗണ്‍സലിങ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍
വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യത്തിന് കൗണ്‍സലിങ് ഏര്‍പ്പെടുത്തി ഡല്‍ഹി സര്‍ക്കാര്‍

ന്യൂഡല്‍ഹി: ഗവണ്‍മെന്റ് സ്‌കൂളിലെ വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കാനുള്ള നടപടികളുമായി ഡല്‍ഹി സര്‍ക്കാര്‍. ഇതിനായി വിദ്യാഭ്യാസ വകുപ്പിനോട് ബ്ലൂപ്രിന്റ് തയ്യാറാക്കാന്‍ വിദ്യാഭ്യാസ മന്ത്രി ആതിഷി നിര്‍ദേശം നല്‍കി. നടപടിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം പൈലറ്റ് ഫേസും സംഘടിപ്പിച്ചിരുന്നു. 20 സ്‌കൂളുകളിലെ 20,000 വിദ്യാര്‍ഥികള്‍ക്കാണ് പൈലറ്റ് ഫേസില്‍ ഗവണ്‍മെന്റിന് കീഴിൽ കൗണ്‍സലിങ് കൊടുത്തത്.

എജ്യുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സലേഴ്‌സും (ഇവിജിസി) സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുമാണ് വിദ്യാര്‍ഥികളുടെ മാനസികാരോഗ്യം സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നത്. ഗ്രൂപ്പ് സെഷനുകളും സോഷ്യല്‍ ഇമോഷണല്‍ ലേണിങ്ങും വിദ്യാര്‍ഥികളെ സമ്മര്‍ദ്ദത്തില്‍നിന്ന് എങ്ങനെ രക്ഷനേടി മാനസികാരോഗ്യം കാത്തുസൂക്ഷിക്കാമെന്ന് വിദ്യാര്‍ഥികളെ പഠിപ്പിച്ചു.

Also Read: കുസാറ്റ്: ബി.ടെക്. പ്രോഗ്രാമുകളിൽ മൂന്നാംഘട്ട സ്പോട്ട് അഡ്‌മിഷൻ

എജ്യുക്കേഷണല്‍ ആന്‍ഡ് വൊക്കേഷണല്‍ ഗൈഡന്‍സ് കൗണ്‍സലേഴ്‌സും (ഇവിജിസി) സ്‌കൂള്‍ സൈക്കോളജിസ്റ്റുകളുമായി ചര്‍ച്ച നടത്തിയ മന്ത്രി ആതിഷി ഇവരുടെ പ്രതികരണവും ശേഖരിച്ചു. പൈലറ്റ് ഫേസിന് ശേഷം എല്ലാ സ്‌കൂളുകളിലെയും വിദ്യാര്‍ഥികള്‍ക്ക് മാനസികാരോഗ്യം സംരക്ഷിക്കുന്നതിനായി വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി ആതിഷി പ്രതികരിച്ചു. ഒരു പ്രായത്തില്‍ വിദ്യാര്‍ഥികളെ സമ്മര്‍ദ്ദം പിടിമുറുക്കുന്നുണ്ട്. ഇത് ഇവരുടെ മാനസികാരോഗ്യത്തെയും ബാധിക്കുന്നു. സ്‌കൂളുകളില്‍ കൗണ്‍സലിങ് ഏര്‍പ്പെടുത്തുന്നതുവഴി ഇതൊരുപരിധി വരെ പരിഹരിക്കാമെന്നാണ് കരുതുന്നത്.

Top