ഡൽഹി ഇവി നയം 2026; ഓട്ടോ ലോകത്തെ കാത്തിരിക്കുന്ന വൻ പ്രതിസന്ധികളും മാറ്റങ്ങളും!

രാജ്യത്തെ മൊത്തം വാഹന വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഡൽഹിയിലെ വിൽപന വിഹിതം കുറവായതിനാൽ ഈ നയം പെട്ടെന്ന് കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടം ഉണ്ടാക്കില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു

ഡൽഹി ഇവി നയം 2026; ഓട്ടോ ലോകത്തെ കാത്തിരിക്കുന്ന വൻ പ്രതിസന്ധികളും മാറ്റങ്ങളും!
ഡൽഹി ഇവി നയം 2026; ഓട്ടോ ലോകത്തെ കാത്തിരിക്കുന്ന വൻ പ്രതിസന്ധികളും മാറ്റങ്ങളും!

ലസ്ഥാന നഗരിയിലെ വായുമലിനീകരണം ചെറുക്കാൻ ലക്ഷ്യമിട്ട് ഡൽഹി സർക്കാർ പ്രഖ്യാപിച്ച പുതിയ ‘ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം 2026’ ഇന്ത്യൻ ഓട്ടോമൊബൈൽ വ്യവസായത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്. മോർഗൻ സ്റ്റാൻലിയുടെ പുതിയ റിപ്പോർട്ട് പ്രകാരം, ഈ നയം ഡൽഹിയിൽ ഇവി വിപ്ലവം വേഗത്തിലാക്കുമെങ്കിലും വാഹന നിർമ്മാതാക്കൾക്ക് ഇത് സൃഷ്ടിക്കുന്ന വെല്ലുവിളികൾ ചെറുതല്ല. രാജ്യത്തെ മൊത്തം വാഹന വിപണിയുമായി താരതമ്യം ചെയ്യുമ്പോൾ ഡൽഹിയിലെ വിൽപന വിഹിതം കുറവായതിനാൽ ഈ നയം പെട്ടെന്ന് ആഘാതം സൃഷ്ടിക്കില്ലെന്ന് റിപ്പോർട്ട് വിലയിരുത്തുന്നു.

ഡൽഹിയുടെ ഈ കർശനമായ ഇവി നയം ഒരു ടെംപ്ലേറ്റ് ആയി സ്വീകരിച്ച് മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും സമാനമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാൽ അത് ഓട്ടോമൊബൈൽ വ്യവസായത്തെയാകെ ഉലയ്ക്കുമെന്ന് മോർഗൻ സ്റ്റാൻലി മുന്നറിയിപ്പ് നൽകുന്നു. പുതിയ നയം ഏറ്റവും കൂടുതൽ ബാധിക്കുക ടൂവിലർ മേഖലയെയായിരിക്കും. നിലവിൽ ഇലക്ട്രിക് ബൈക്കുകൾക്കും സ്കൂട്ടറുകൾക്കും വിപണിയിൽ ലിമിറ്റഡ് മോഡലുകൾ മാത്രമാണുള്ളത്. പെട്രോൾ/സിഎൻജി വണ്ടികൾ പൂർണ്ണമായി നിരോധിക്കുന്നത് ഡീലർമാരുടെയും നിർമ്മാതാക്കളുടെയും കടുത്ത എതിർപ്പിന് കാരണമാകും. മുൻപ് ചണ്ഡീഗഢ് സമാനമായ രീതിയിൽ പെട്രോൾ ടൂവിലറുകൾ നിരോധിക്കാൻ ശ്രമിച്ചെങ്കിലും വ്യവസായ മേഖലയുടെ സമ്മർദ്ദത്തെ തുടർന്ന് അത് 2027 വരെ നീട്ടിവെക്കേണ്ടി വന്നിരുന്നു.

Also Read: സിംഗിൾ ചാർജിൽ 369 കിലോമീറ്റർ റേഞ്ച്; 15 ലക്ഷം രൂപ വിലയിൽ കിയയുടെ പുത്തൻ ഇലക്ട്രിക് കാർ ഉടൻ എത്തും!

എന്നിരുന്നാലും ഹീറോ മോട്ടോകോർപ്പ്, ബജാജ് ഓട്ടോ, ടിവിഎസ് മോട്ടോർ തുടങ്ങിയ കമ്പനികൾക്ക് ശക്തമായ ഇവി പോർട്ട്ഫോളിയോ ഉള്ളതിനാൽ അവർക്ക് ഈ മാറ്റത്തെ ഒരു പരിധി വരെ പ്രതിരോധിക്കാനാകും. ഐഷർ മോട്ടോഴ്‌സിന്റെ വരാനിരിക്കുന്ന പുത്തൻ ഇലക്ട്രിക് ബൈക്കിന്റെ വിജയവും ഈ സാഹചര്യത്തിൽ നിർണായകമാകും. വാഹനങ്ങൾ പൂർണ്ണമായി നിരോധിക്കുന്നത് പ്രായോഗിക പരിഹാരമല്ലെന്ന് മോർഗൻ സ്റ്റാൻലി ചൂണ്ടിക്കാണിക്കുന്നു. അതിന് പകരം പഴയ ബിഎസ്-4 വരെയുള്ള വണ്ടികൾ സമയബന്ധിതമായി സ്ക്രാപ്പ് ചെയ്ത് മാറ്റാൻ പ്രോത്സാഹിപ്പിക്കുന്നതാണ് മലിനീകരണം കുറയ്ക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗ്ഗം. ഡൽഹി ഇലക്ട്രിക് വാഹന നയപ്രകാരം പെട്രോൾ, ഡീസൽ വാഹനങ്ങൾ ക്രമേണ പിൻവലിക്കാനുള്ള പദ്ധതികളാണ് പോകുന്നത്. 2027 മുതൽ ചില വാണിജ്യ വാഹനങ്ങൾ ഇലക്ട്രിക് ആക്കാനും, 2028 മുതൽ പുതിയ ഇരുചക്ര വാഹനങ്ങൾ ഇലക്ട്രിക് ആക്കാനും നിർദ്ദേശമുണ്ട്. സ്കൂൾ ബസുകളുടെ വലിയൊരു പങ്ക് 2030 ആകുമ്പോഴേക്കും ഇലക്ട്രിക് ആക്കാനാണ് ലക്ഷ്യം. നഗരത്തിലുടനീളം 32,000 ഇവി ചാർജിംഗ് പോയിന്റുകൾ സ്ഥാപിക്കും.

NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)

Share Email
Top