മദ്യനയ അഴിമതിക്കേസ്; കെ കവിതയെ ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി

മദ്യനയ അഴിമതിക്കേസ്; കെ കവിതയെ ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി

ഡല്‍ഹി: മദ്യനയ കേസില്‍ അറസ്റ്റിലായ ഭാരത് രാഷ്ട്ര സമിതി നേതാവ് കെ കവിതയെ ഏപ്രില്‍ 9 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ട് ഡല്‍ഹി കോടതി. തെലങ്കാന മുന്‍ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവുവിന്റെ മകള്‍ കെ കവിതയെ മാര്‍ച്ച് 15 നാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തത്.

കഴിഞ്ഞയാഴ്ച അഞ്ചു ദിവസത്തേക്കു കൂടി കവിതയെ ഇ.ഡി. കസ്റ്റഡിയില്‍ വിട്ടിരുന്നു. ഇഡി കസ്റ്റഡി കാലാവധി അവസാനിച്ച സാഹചര്യത്തിലാണ് കോടതി നടപടി. ബിആര്‍എസ് നേതാവിന് അമ്മയെന്ന നിലയില്‍ കടമകള്‍ നിറവേറ്റേണ്ടതുണ്ടെന്നും പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്ക് പരീക്ഷയുണ്ടെന്നും ചൂണ്ടിക്കാട്ടി കെ കവിതയുടെ അഭിഭാഷകന്‍ ഇടക്കാല ജാമ്യം തേടിയിരുന്നു.എന്നാല്‍ ഇടക്കാല ജാമ്യാപേക്ഷയില്‍ മറുപടി നല്‍കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമയം തേടി. കെ കവിതയുടെ ഇടക്കാല ജാമ്യാപേക്ഷ ഡല്‍ഹി വിചാരണക്കോടതി ഏപ്രില്‍ ഒന്നിന് പരിഗണിക്കും.

Top