ഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രിയും മന്ത്രിമാരും വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. രാംലീല മൈതാനിയില്‍ രാവിലെ 11 മണിക്കാണ് സത്യപ്രതിജ്ഞ ചടങ്ങ്. ബുധനാഴ്ച സംസ്ഥാന ആസ്ഥാനത്ത് വെച്ച് നടക്കുന്ന നിയുക്ത എംഎല്‍എമാരുടെ യോഗത്തിന് ശേഷം ഡല്‍ഹിയുടെ പുതിയ മുഖ്യമന്ത്രിയെ ഔപചാരികമായി പ്രഖ്യാപിക്കും. 27 വര്‍ഷത്തിനുശേഷം ഡല്‍ഹിയില്‍ ഉജ്ജ്വല വിജയം നേടിയ ബിജെപി സത്യപ്രതിജ്ഞ ചടങ്ങ് ആഘോഷമാക്കി മാറ്റാനുള്ള തയ്യാറെടുപ്പിലാണ്.
Also Read: ശശി തരൂരിൻ്റെ ഓഫീസിലേക്ക് മാർച്ച് നടത്താൻ യൂത്ത് കോൺഗ്രസ്; വിലക്കി കെപിസിസി
പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ തുടങ്ങിയ ദേശീയ നേതാക്കളുടെ വലിയ നിര തന്നെ രാംലീല മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ പങ്കെടുക്കും. എന്‍ഡിഎ ഭരിക്കുന്ന 20 സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ഉപമുഖ്യമന്ത്രിമാരും ചടങ്ങിന് എത്തും. 50 സിനിമാ ക്രിക്കറ്റ് താരങ്ങള്‍ക്കും ചടങ്ങില്‍ ക്ഷണം ഉണ്ട്. ചടങ്ങില്‍ മുപ്പതിനായിരത്തില്‍ ഏറെ പേര്‍ പങ്കെടുക്കും എന്നാണ് കണക്കാക്കുന്നത്. സമൂഹത്തിന്റെ എല്ലാ മേഖലകളില്‍ നിന്നുള്ളവരുടെയും സാന്നിധ്യം ചടങ്ങില്‍ ഉറപ്പാക്കുമെന്ന് ഡല്‍ഹി ബിജെപി നേതൃത്വം വ്യക്തമാക്കി.