ദീപക്കിന്റെ മരണം; പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

ഷിംജിത ഇൻസ്റ്റഗ്രാമിലൂടെ ദൃശ്യങ്ങൾ സഹിതം നടത്തിയ ആരോപണങ്ങളാണ് ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു

ദീപക്കിന്റെ മരണം; പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും
ദീപക്കിന്റെ മരണം; പ്രതി ഷിംജിതയുടെ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും

കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിയായ ഷിംജിതയുടെ പോലീസ് കസ്റ്റഡി അപേക്ഷ കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും. ദീപക്കിനെതിരെ ആരോപണങ്ങൾ ഉന്നയിച്ചുകൊണ്ടുള്ള വീഡിയോ ചിത്രീകരിച്ച സ്വകാര്യ ബസ്സിലെത്തിച്ച് തെളിവെടുപ്പ് നടത്തുന്നതിനായി അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് പോലീസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഷിംജിത ഇൻസ്റ്റഗ്രാമിലൂടെ ദൃശ്യങ്ങൾ സഹിതം നടത്തിയ ആരോപണങ്ങളാണ് ദീപക്കിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന് കുടുംബം പരാതിപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കോടതി നാളത്തേക്ക് മാറ്റിയിട്ടുണ്ട്.

Share Email
Top