വീണ്ടും ഡീപ് ഫെയ്ക്; ആലിയ ബട്ടിന്റെ വീഡിയോ പ്രചരിക്കുന്നു

വീണ്ടും ഡീപ് ഫെയ്ക്; ആലിയ ബട്ടിന്റെ വീഡിയോ പ്രചരിക്കുന്നു

ടി ആലിയ ഭട്ടിന്റെ ഡീപ് ഫെയിക് വീഡിയോ പ്രചരിക്കുന്നു. മറ്റൊരു നടിയുടെ വീഡിയോയിലേക്ക് ആലിയയുടെ മുഖം ചേർത്താണ് ഡീപ് ഫേക്ക് തയ്യാറാക്കിയിരിക്കുന്നത്. അൺഫിക്സ്ഫേസ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നടി ആലിയ ഭട്ടിൻറെ വീഡിയോ പ്രത്യക്ഷപ്പെട്ടത്.

‘ആലിയ ഭട്ട് ഓഫ് സ്ക്രീൻ’ എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. സാരി അണിഞ്ഞ് ആലിയ ഫോട്ടോ ഷൂട്ടിന് പോസ് ചെയ്യുന്ന രീതിയിലാണ് വീഡിയോ. കാഴ്‌ചയിൽ ഈ വീഡിയോ യഥാർഥമാണ് എന്ന് തോന്നിക്കും. നടി വാമിഖ ഗബ്ബിയുടെ വീഡിയോയിലേക്ക് ആലിയയുടെ മുഖം എഡിറ്റ് ചേർത്താണ് വൈറൽ വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. വീഡിയോയുടെ ഒറിജിനൽ വാമിഖയുടെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കാണാം.

Top