ഒഡീഷയിലെ നേപ്പാളി വിദ്യാർഥിനിയുടെ മരണം; ഇന്ത്യ– നേപ്പാൾ ബന്ധത്തിൽ വിള്ളൽ

ഒഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെഐഐടി) പഠിക്കുന്ന നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് ബലമായി പുറത്താക്കിയ സംഭവത്തിൽ അറസ്റ്റിലായ 5 പേർക്ക് ജാമ്യം

ഒഡീഷയിലെ നേപ്പാളി വിദ്യാർഥിനിയുടെ മരണം; ഇന്ത്യ– നേപ്പാൾ ബന്ധത്തിൽ വിള്ളൽ
ഒഡീഷയിലെ നേപ്പാളി വിദ്യാർഥിനിയുടെ മരണം; ഇന്ത്യ– നേപ്പാൾ ബന്ധത്തിൽ വിള്ളൽ

ഡീഷയിലെ കലിംഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഡസ്ട്രിയൽ ടെക്നോളജിയിൽ (കെഐഐടി) പഠിക്കുന്ന നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് ബലമായി പുറത്താക്കിയ സംഭവത്തിൽ അറസ്റ്റിലായ 5 പേർക്ക് ജാമ്യം. നേപ്പാളി വിദ്യാർഥിനി പ്രകൃതി ലാംസലിന്റെ മരണവുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങളെ തുടർന്നാണ് നേപ്പാളില്‍ നിന്നുള്ള വിദ്യാർഥികളെ അധികൃതർ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയത്. വിദ്യാർഥിയുടെ മരണവും പ്രതിഷേധവും ഇന്ത്യ–നേപ്പാള്‍ ബന്ധത്തെ ബാധിക്കുന്ന അവസ്ഥയിലാണ്.

അതേസമയം കഴിഞ്ഞ ഞായറാഴ്ചയാണ് ഹോസ്റ്റൽ മുറിയിൽ പ്രകൃതി ലാംസലിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇതിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് നേപ്പാളിൽ നിന്നുള്ള വിദ്യാർഥികൾ പ്രതിഷേധത്തിന്റെ ഭാ​ഗമായി റോഡ് ഉപരോധിച്ചിരുന്നു. ഇവരുമായി കെഐഐടി അധികൃതർ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല. തുടർന്നാണ് പ്രതിഷേധക്കാരോട് ഹോസ്റ്റൽ ഒഴിയാനും നേപ്പാളിലേക്ക് തിരിച്ച് പോകാനും ആവശ്യപ്പെട്ടത്.

Also Read: ഇന്ത്യൻ നാവികരുടെ പായ് വഞ്ചിയിലെ ലോകയാത്ര; പകുതിദൂരം പിന്നിട്ടു, സംഘം പോർട്ട് സ്റ്റാൻലിയിൽ

വിഷയത്തിൽ നേപ്പാൾ പ്രധാനമന്ത്രി കെ.പി. ശർമ ഓലി പ്രതികരിച്ചിരുന്നു. എംബസി ഉദ്യോഗസ്ഥർ മുഖേന നേപ്പാൾ നയതന്ത്ര ഇടപെടൻ ആരംഭിച്ചതോടെ പൊലീസ് അന്വേഷണം ഊർജിതമാക്കി. തുടർന്നാണ് നേപ്പാളി വിദ്യാർഥികളെ ഹോസ്റ്റലിൽ നിന്ന് പുറത്താക്കിയ നടപടിയിൽ അഞ്ചുപേരെ അറസ്റ്റു ചെയ്തത്. വിദ്യാർഥിനിയുടെ മരണവുമായി ബന്ധപ്പെട്ട് ആദ്വിക് ശ്രീവാസ്തവയെന്ന വിദ്യാർഥിയെ പൊലീസ് നേരത്തെ കസ്റ്റഡിയിൽ എടുത്തിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ ഒഡീഷ സർക്കാർ ഉന്നതതല അന്വേഷണ സമിതി രൂപീകരിച്ചിട്ടുണ്ട്.

Share Email
Top