അതിരപ്പിള്ളിയിലെ മരണം; സതീഷ് മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ വാരിയെല്ലുകൾ തകർന്നതായും പോർട്ട് മോർട്ടം റിപ്പോർട്ടിൽ പറയുന്നു

അതിരപ്പിള്ളിയിലെ മരണം; സതീഷ് മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്
അതിരപ്പിള്ളിയിലെ മരണം; സതീഷ് മരിച്ചത് ആനയുടെ ചവിട്ടേറ്റെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്

അതിരപ്പിള്ളി: അതിരപ്പിള്ളിയില്‍ ആനയുടെ ചവിട്ടേറ്റാണ് സതീഷ് മരിച്ചതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട്. ആനയുടെ ചവിട്ടേറ്റ് സതീഷിന്റെ വാരിയെല്ലുകൾ തകർന്നതായും പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ പറയുന്നു. ശ്വാസകോശത്തിലും കരളിലും വാരിയെല്ലുകൾ തുളച്ചുകയറി. രക്തം വാര്‍ന്നാണ് മരണം സംഭവിച്ചത്.

വാഴച്ചാൽ ഉന്നതിയിലെ സതീഷ്, അംബിക എന്നിവരെയാണ് ഇന്ന് രാവിലെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇവർ മൂന്ന് ദിവസമായി കാട്ടിനകത്ത് കുടിൽ കെട്ടി തേൻ ശേഖരിച്ചു വരികയാരുന്നു. രണ്ട് പേരെയും കാണാനില്ലെന്ന വിവരം ലഭിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധിച്ചതോടെയാണ് സംശയാസ്‌പദമായ സാഹചര്യത്തിൽ സതീശന്റെ മൃതദേഹം കണ്ടെത്തിയത്. പിന്നാലെ തുടർന്ന് നടത്തിയ പരിശോധനയിൽ അംബികയുടെ മൃതദേഹം പൊലീസ് എത്തി പുഴയിൽ നിന്നും കണ്ടെത്തുകയായിരുന്നു

Share Email
Top