ബോംബ് നിര്‍മാണത്തിനിടെ മരണം; മരിച്ചവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഐഎം

ബോംബ് നിര്‍മാണത്തിനിടെ മരണം; മരിച്ചവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഐഎം

കണ്ണൂര്‍: പാനൂരില്‍ ബോംബ് സ്‌ഫോടനത്തിനിടെ കൊല്ലപ്പെട്ടവര്‍ക്ക് സ്മാരകം നിര്‍മിച്ച് സിപിഐഎം. പാനൂര്‍ തെക്കുംമുറിയിലാണ് സ്മാരകം നിര്‍മിച്ചത്. ഷൈജു, സുബീഷ് എന്നിവരുടെ സ്മാരകം മെയ് 22ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്യും. 2015 ജൂണ്‍ 6നാണ് ബോംബ് നിര്‍മാണത്തിനിടെ ഷൈജുവും സുബീഷും കൊല്ലപ്പെട്ടത്.

2016 മുതല്‍ സിപിഐഎം ഇരുവരുടെയും രക്തസാക്ഷിദിനാചരണം ആചരിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് സ്മാരകം നിര്‍മിച്ചിരിക്കുന്നത്. 2016 ഫെബ്രുവരിയില്‍ സിപിഐഎം നേതൃത്വത്തില്‍ ഇരുവര്‍ക്കും സ്മാരകം നിര്‍മിക്കാന്‍ ധനസമാഹരണം നടത്തി. 2016 ജൂണ്‍ 6 മുതല്‍ സുബീഷ്, ഷൈജു രക്തസാക്ഷിത്വ ദിനാചരണത്തിനും തുടക്കമിട്ടു. സിപിഐഎം രക്തസാക്ഷികളുടെ ഇരുവരുടെയും പേരുകളുണ്ട്.

Top