ചേര്‍ത്തല: ആലപ്പുഴ ചേര്‍ത്തലയില്‍ വീട്ടമ്മയുടെ മരണം കൊലപാതകമാണെന്ന മകളുടെ മൊഴിയെ തുടര്‍ന്ന് മൃതദേഹം കല്ലറയില്‍ നിന്ന് പുറത്തെടുത്തു. ചേര്‍ത്തല നഗരസഭയില്‍ 29-ാം വാര്‍ഡ് പണ്ടകശാലപറമ്പില്‍ സോണിയുടെ ഭാര്യ സിജി(46)യുടെ മരണത്തിലാണ് മകളുടെ മൊഴി പുറത്തു വന്നത്.
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവെയാണ് സിജി മരിച്ചത്. തുടര്‍ന്ന് അന്ന് വൈകുന്നേരത്തോടെ മുട്ടം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ ശവസംസ്‌കാരം നടത്തി. സിജിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് മകള്‍ ചേര്‍ത്തല പോലീസില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിക്കുകയായിരുന്നു.
Also Read: ആരോഗ്യസ്ഥിതി തൃപ്തികരം; ഉമ തോമസ് എംഎൽഎ നാളെ ആശുപത്രി വിടും
സിജിയുടെ മരണം കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ ഭര്‍ത്തായ സോണിയെ പോലീസ് കസ്റ്റഡിയില്‍ എടുത്തിരുന്നു. ഒരുമാസം മുമ്പ് വീട്ടില്‍ നിന്നുവീണ് പരിക്കേറ്റതിനെ തുടര്‍ന്ന് സിജി ചികിത്സയിലായിരുന്നുവെന്നാണ് വിവരം. മരണത്തില്‍ ദുരൂഹത ആരോപിച്ചുള്ള മകളുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്യുന്നതിനായി മൃതദേഹം കല്ലറയില്‍നിന്ന് പുറത്തെടുത്തത്.