ദുബായ്: മഴയിൽ അപകടകരമായ രീതിയിൽ വാഹനം ഓടിച്ച ഡ്രൈവർക്ക് 50,000 ദിർഹം പിഴ ചുമത്തി ദുബായ് പൊലീസ്. ദുബായ് പൊലീസ് പട്രോളിങ് ടീം വാഹനം പിടിച്ചെടുക്കുകയും ചെയ്തു. കറുത്ത പിക്അപ് ട്രക്കാണ് അൽ മർമൂം മരുഭൂമിയിൽ മണലിലൂടെ ഡ്രിഫ്റ്റിങ് നടത്തുകയും പിന്നീട് റോഡിൽ വേഗത്തിൽ ഓടിച്ച് പോവുകയും ചെയ്തത്.
പ്രതികൂല കാലാവസ്ഥയിൽ പ്രത്യേകിച്ച് ശ്രദ്ധ വേണമെന്നും ട്രാഫിക് നിയമങ്ങൾ പാലിക്കണമെന്നുമുള്ള മുന്നറിയിപ്പുകൾ നൽകിയിരുന്നു. അതിന് ശേഷമാണ് നിയമലംഘനം ഉണ്ടായതെന്ന് പൊലീസ് പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി.
Also Read: കുവൈത്തിൽ നിയമലംഘനങ്ങൾ കണ്ടെത്താൻ എ.ഐ ക്യാമറകൾ സജീവം
സ്റ്റണ്ട് ഡ്രൈവിങ്ങും ഡ്രിഫ്റ്റിങ്ങും അടക്കമുള്ള അപകടകരമായ രീതിയിലുള്ള ഡ്രൈവിങ് പൊതുസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ദുബായ് പൊലീസ് ഓപറേഷൻസ് അഫയേഴ്സ് ആക്ടിങ് അസി. കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് മുഹൈർ അൽ മസ്റൂയി പറഞ്ഞു.






