ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിൻ്റെ കൈ വെട്ടിമാറ്റി

പ്രദേശത്തെ ഉയർന്ന ജാതിയിൽപ്പെട്ടവരാണ് 20കാരനായ അയ്യസ്വാമി എന്ന കോളേജ് വിദ്യാർത്ഥിയുടെ കൈ വെട്ടിമാറ്റിയത്

ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിൻ്റെ കൈ വെട്ടിമാറ്റി
ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിൻ്റെ കൈ വെട്ടിമാറ്റി

ചെന്നൈ: ബുള്ളറ്റ് ബൈക്ക് ഓടിച്ചതിന് ദളിത് യുവാവിന്റെ കൈ വെട്ടിമാറ്റി. തമിഴ്നാട്ടിൽ ശിവ​ഗം​ഗ ജില്ലയിലാണ് സംഭവം. പ്രദേശത്തെ ഉയർന്ന ജാതിയിൽപ്പെട്ടവരാണ് 20കാരനായ അയ്യസ്വാമി എന്ന കോളേജ് വിദ്യാർത്ഥിയുടെ കൈ വെട്ടിമാറ്റിയത്.

കഴിഞ്ഞ ദിവസം ബൈക്കിൽ കോളേജിൽ നിന്നും വീട്ടിലേക്ക് പോവുകയായിരുന്ന അയ്യസ്വാമിയെ പ്രദേശവാസികളായ വല്ലരാസു, ആദി ഈശ്വരൻ, വിനോദ് എന്നിവർ വഴിയിൽ തടയുകയും ‘പട്ടികജാതി വിഭാ​ഗത്തിൽ പെട്ടയാൾക്ക് എങ്ങനെയാണ് ബുള്ളറ്റ് ഓടിക്കാനാവുക’ എന്ന് ചോദിച്ച് കൈ വെട്ടിമാറ്റുകയുമായിരുന്നു. സംഭവസ്ഥലത്തുനിന്നും ഓടിരക്ഷപ്പെട്ട അയ്യസ്വാമിയെ കുടുംബം ഉടൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അറ്റുപോയ കൈ തിരികെ തുന്നിച്ചേർക്കുന്നതിനായുളള ശസ്ത്രക്രിയ പുരോ​ഗമിക്കുകയാണ്. അതേസമയം അയ്യസ്വാമിയുടെ ആരോ​ഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സംഭവത്തിൽ പ്രതികളായ മൂന്ന് പേരേയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Share Email
Top