ലക്നൌ: ഉത്തർ പ്രദേശിൽ 14കാരിയായ ദളിത് ബാലികയെ രണ്ട് പേർ ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. ആക്രമണത്തിന് പിന്നാലെ ദളിത് പെൺകുട്ടിയുടെ തലയ്ക്ക് ഇവർ ഇഷ്ടിക്കയ്ക്ക് അടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്തു. ഞായറാഴ്ചയാണ് അതിക്രമം നടന്നത്. സംഭവത്തിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
തട്ടുകടയിൽ നിന്ന് ഭക്ഷണം വാങ്ങാനായി പുറപ്പെട്ട 14കാരിയാണ് ആക്രമണത്തിനിരയായത്. പരിക്കുകളോടെ വീട്ടിലെത്തിയ പെൺകുട്ടി ആക്രമണ വിവരം വീട്ടുകാരോട് വിശദമാക്കുകയായിരുന്നു. ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടിയുടെ ആരോഗ്യ നില മോശമാണെന്നാണ് അധികൃതർ വ്യക്തമാക്കിയത്. ആശുപത്രി അധികൃതരാണ് പീഡന വിവരം പൊലീസിനെ അറിയിച്ചത്. അക്രമികളിൽ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് അറസ്റ്റ്.