വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ഒരുങ്ങി ദളപതി വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം

വിദ്യാര്‍ത്ഥികളെ അനുമോദിക്കാന്‍ ഒരുങ്ങി ദളപതി വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം

തമിഴ്നാട്: എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ മികച്ച മാര്‍ക്ക് നേടിയ വിദ്യാര്‍ഥികളെ ദളപതി വിജയ്‌യുടെ പാര്‍ട്ടിയായ തമിഴക വെട്രി കഴകം അനുമോദിക്കും. ചെന്നൈയില്‍ നടക്കുന്ന ചടങ്ങില്‍ വിജയ് പങ്കെടുക്കും. രണ്ട് ഘട്ടങ്ങളിലായി ജൂണ്‍ 28, ജൂലായ് മൂന്ന് എന്നീ തീയതികളായാണ് അനുമോദനച്ചടങ്ങ് നടത്തുന്നത്. കഴിഞ്ഞ വര്‍ഷമാണ് വിദ്യാര്‍ഥികളെ അനുമോദിക്കുന്ന ചടങ്ങിന് വിജയ് തുടക്കമിട്ടത്. തമിഴ്നാട്ടിലെ 234 നിയമസഭാ മണ്ഡലങ്ങളിലും പത്ത്, പ്ലസ് ടു ക്ലാസുകളില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയ മൂന്നുപേര്‍ക്ക് വീതം ക്യാഷ് അവാര്‍ഡ് അടക്കമുള്ള സമ്മാനങ്ങള്‍ നല്‍കിയാണ് അനുമാദിച്ചത്.

കഴിഞ്ഞതവണ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കത്തിന്റെ പേരിലാണ് അനുമോദനച്ചടങ്ങ് സംഘടിപ്പിച്ചതെങ്കില്‍, ഇത്തവണ പാര്‍ട്ടിയായ തമിഴക വെട്രി കഴകമാണ് സംഘാടകര്‍. അരിയല്ലൂര്‍, കോയമ്പത്തൂര്‍, ധര്‍മപുരി, ദിണ്ടിഗല്‍, ഈറോഡ്, കന്യാകുമാരി, കരൂര്‍, കൃഷ്ണഗിരി, മധുര, നാമക്കല്‍, നീലഗിരി, പുതുക്കോട്ട, രാമനാഥപുരം, സേലം, ശിവഗംഗ, തെങ്കാശി, തേനി, തൂത്തുക്കുടി, തിരുനെല്‍വേലി, തിരുപ്പൂര്‍, വിരുദുനഗര്‍ ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ഥികളെയാണ് ആദ്യ ഘട്ടമായ ചടങ്ങില്‍ അനുമോദിക്കുന്നത്.

ചെന്നൈ, കടലൂര്‍, കള്ളക്കുറിച്ചി, കാഞ്ചീപുരം, മൈലാടുതുറൈ, നാഗപട്ടണം, പെരമ്പല്ലൂര്‍, റാണിപ്പേട്ട്, തഞ്ചാവൂര്‍, തിരുവള്ളൂര്‍, തിരുവണ്ണാമലൈ, തിരുവാരൂര്‍, തിരുപ്പത്തൂര്‍, തിരുച്ചിറപ്പള്ളി, വെല്ലൂര്‍, വിഴുപുരം, പുതുച്ചേരി കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായ കാരയ്ക്കല്‍, പുതുച്ചേരി എന്നിവിടങ്ങളില്‍ നിന്നുള്ള വിദ്യാര്‍ഥികളെ രണ്ടാം ഘട്ടത്തില്‍ അനുമോദിക്കും.

Top