ദളപതി 69 ആവേശമാകുമെന്ന്, റിപ്പോര്‍ട്ടുകള്‍

ദളപതി 69 ആവേശമാകുമെന്ന്,   റിപ്പോര്‍ട്ടുകള്‍

വിജയ് നായകനാകുന്ന ദളപതി 69നെ കുറിച്ചുള്ള പുതിയ റിപ്പോര്‍ട്ടുകള്‍ ചര്‍ച്ചയാവുകയാണ്. വിജയ് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിനാല്‍ തല്‍ക്കാലം സിനിമയില്‍ നിന്ന് ഇടവേളയെടുത്തിരിക്കുകയാണ് . ദളപതി 69 ആയിരിക്കും അവസാന സിനിമ എന്നാണ് പ്രഖ്യാപനം. നിരവധി ഹിറ്റ് പാട്ടുകളുടെ സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും ദളപതി 69ന്റെ ഭാഗമാകും .സിനിമ സംവിധാനം ചെയ്യുന്നത് എച്ച് വിനോദാണ്. വിജയ് നായകനാകുന്ന ദളപതി 69 സംവിധാനം ചെയ്യുന്നില്ലെന്ന് നേരത്തെ വെട്രിമാരന്‍ വ്യക്തമാക്കിയിരുന്നു. കഥ വിജയ്‌യോട് പണ്ട് ഒരിക്കല്‍ പറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ നിലവില്‍ അത് സംഭവിക്കുമെന്ന് കരുതുന്നില്ല എന്നും വെട്രിമാരന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

ദളപതി 69 ഡിവിവി എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറിലായിരിക്കും എന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. ആര്‍ആര്‍ആര്‍ എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ വിജയ്‌യെ നായകനാക്കുന്നതിനാല്‍ ആരാധകര്‍ ആവേശത്തിലായിരുന്നു. അവര്‍ പിന്‍മാറിയിരിക്കുന്നുവെന്നതാണ് പിന്നീടുണ്ടായ റിപ്പോര്‍ട്ട്. കാരണം വ്യക്തമല്ലെന്നുമാണ് റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നത്.ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ ഹിറ്റായിരുന്നു. സംവിധായകന്‍ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇന്‍ഡസ്ട്രി ഹിറ്റാകുകയും ,പല കളക്ഷന്‍ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്തിരുന്നു. ആഗോളതലത്തില്‍ വിജയ്‌യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപന്‍ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടന്‍ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ദളപതി 69 നെ കാത്തിരിക്കുന്നത്.

Top