ദളപതിയുടെ ‘ഗോട്ടി’ന്റെ ചിത്രീകരണം റഷ്യയില്‍ പുരോഗമിക്കുന്നു; അവസാനത്തെ ഷെഡ്യൂളാണെന്ന് സൂചന

ദളപതിയുടെ ‘ഗോട്ടി’ന്റെ ചിത്രീകരണം റഷ്യയില്‍ പുരോഗമിക്കുന്നു; അവസാനത്തെ ഷെഡ്യൂളാണെന്ന് സൂചന

വിജയ്-വെങ്കട് പ്രഭു ചിത്രം ‘ഗോട്ടി’ന്റെ ചിത്രീകരണം റഷ്യയില്‍ പുരോഗമിക്കുന്നു. ഷൂട്ടിങ് ലൊക്കേഷനിലെ ഒരു ചിത്രം സംവിധായകന്‍ തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരുന്നു. നിര്‍മ്മാതാക്കളില്‍ ഒരാളായ അര്‍ച്ചന കല്‍പ്പാത്തിയോടൊപ്പമുള്ള ചിത്രമാണ് സംവിധായകന്‍ പങ്കുവെച്ചത്.

റഷ്യയില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്നത് അവസാന ഷെഡ്യൂളാണെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അതുകൊണ്ടുതന്നെ ഈ ആഴ്ച്ചയോടെ ഗോട്ടിന് പാക്ക് അപ്പ് ആകുമെന്ന് പ്രതീക്ഷിക്കാം. ടൈം ട്രാവല്‍ ചിത്രമായാണ് ഗോട്ട് ഒരുങ്ങുന്നത് എന്നാണ് സൂചന. ഒരു ഹോളിവുഡ് ചിത്രത്തില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ട് ഒരുക്കുന്ന സിനിമയാണിതെന്നും റിപ്പോര്‍ട്ടുണ്ട്. ചിത്രത്തിന്റെ ആദ്യഗാനം ഈ മാസം പുറത്തിറങ്ങിയേക്കും. ചിത്രത്തിന്റെ പുതിയ അപ്‌ഡേറ്റിനായി കാത്തിരിക്കുകയാണ് ദളപതി ആരാധകര്‍. ഓഗസ്റ്റ് 23ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചന.

Top