തന്നെ സ്‌നേഹിക്കുന്നവര്‍ക്കും തന്റെ കുടുംബത്തിനും വേണ്ടിയാണ് ലഹരി ഉപയോഗം അവസാനിപ്പിച്ചതെന്ന് നടൻ ഷൈന്‍ ടോം ചാക്കോ.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് താരം ഈ കാര്യം വെളിപ്പെടുത്തിയത്. ആത്മാര്‍ത്ഥമായി തന്നെ താന്‍ ആ ശീലത്തില്‍ നിന്നും പുറത്ത് കടക്കാന്‍ ആഗ്രഹിച്ചിരുന്നു എന്നും അതിനായി ഒരു മാസത്തിലേറെയായി തൊടുപുഴയിലെ ലഹരി വിമോചന കേന്ദ്രത്തില്‍ ചികിത്സ തേടുകയും ചെയ്തിരുന്നെന്നും ഷൈൻ വ്യക്തമാക്കി. ” തന്റെ മാറ്റം കണ്ട് ഡാഡി സന്തോഷിക്കുന്നുണ്ടാകുമെന്നാണ് വിശ്വസിക്കുന്നത്.
ഡാഡിയുടെ അദൃശ്യ സാന്നിധ്യം എന്നെ കാത്തുസൂക്ഷിക്കുന്നുണ്ടെന്ന് കരുതാനാണ് ഇഷ്ടം. എല്ലാവര്‍ക്കും അത് എത്രമാത്രം കണക്ട് ആകുമെന്ന് എനിക്കറിയില്ല. പക്ഷെ ഞാന്‍ വീണ്ടും അത്തരം ശീലങ്ങളിലേക്ക് പോയാല്‍ ഡാഡി വിഷമിക്കുമെന്ന ചിന്ത തന്നെ വലിയൊരു രക്ഷാ കവചമായി എനിക്ക് ചുറ്റും പ്രവര്‍ത്തിക്കുന്നുണ്ട്” അഭിമുഖത്തിൽ ഷൈൻ കൂട്ടിച്ചേർത്തു. ഇപ്പോഴും വിവിധതരം പ്രലോഭനങ്ങള്‍ തനിക്ക് ചുറ്റുമുണ്ട്. എന്നാല്‍ ഓരോ ദിവസവും താൻ അതിനെ മറികടക്കുന്നുണ്ടെന്നും അതാണിപ്പോള്‍ തനിക്ക് ജീവിതത്തില്‍ കൂടുതല്‍ ‘കിക്ക്’ നല്‍കുന്നത് എന്നും ഷൈന്‍ ടോം ചാക്കോ പറഞ്ഞു.