സമാജ്‌വാദിയെ തകര്‍ത്ത് ബിജെപി; അയോധ്യയിലെ മണ്ഡലത്തില്‍ ഭൂരിപക്ഷം 61,000ത്തിന് മുകളില്‍

ബിജെപി സ്ഥാനാര്‍ത്ഥി 1,46,397 വോട്ടുകള്‍ നേടിയപ്പോള്‍ സമാജ്വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് 84,687 വോട്ടുകളാണ് ലഭിച്ചത്.

സമാജ്‌വാദിയെ തകര്‍ത്ത് ബിജെപി; അയോധ്യയിലെ മണ്ഡലത്തില്‍ ഭൂരിപക്ഷം 61,000ത്തിന് മുകളില്‍
സമാജ്‌വാദിയെ തകര്‍ത്ത് ബിജെപി; അയോധ്യയിലെ മണ്ഡലത്തില്‍ ഭൂരിപക്ഷം 61,000ത്തിന് മുകളില്‍

ലഖ്‌നൗ: മില്‍കിപൂര്‍ നിയമസഭ ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വന്‍ ജയം. സമാജ്‌വാദി പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായ അജിത് പ്രസാദിനെ പരാജയപ്പെടുത്തിയാണ് ബിജെപിയുടെ ചന്ദ്രഭാനു പാസ്വാന്‍ കരുത്ത് തെളിയിച്ചത്. 61,710 വോട്ടുകളുടെ ഭൂരിപക്ഷത്തിലായിരുന്നു ചന്ദ്രഭാനു പാസ്വാന്റെ വിജയം. ബിജെപി സ്ഥാനാര്‍ത്ഥി 1,46,397 വോട്ടുകള്‍ നേടിയപ്പോള്‍ സമാജ്‌വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയ്ക്ക് 84,687 വോട്ടുകളാണ് ലഭിച്ചത്.

Also Read: ഇന്ത്യാ മുന്നണിയിൽ ഒറ്റപ്പെട്ട് കോൺഗ്രസ്സ്, ഡൽഹിയിൽ ആപ്പിന് ആപ്പ് വച്ചത് രാഹുൽ ഗാന്ധിയെന്ന് !

രാമക്ഷേത്രം നിലനില്‍ക്കുന്ന അയോധ്യ ജില്ലയിലെ മണ്ഡലമായതിനാല്‍ മില്‍കിപൂരില്‍ വിജയിക്കുക എന്നത് ബിജെപിയ്ക്ക് ഏറെ നിര്‍ണായകമായിരുന്നു. 2022ല്‍ നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അയോധ്യ ജില്ലയില്‍ ബിജെപി പരാജയപ്പെട്ട ഒരേയൊരു മണ്ഡലമായിരുന്നു മില്‍കിപൂര്‍. 2024ല്‍ നടന്ന ലോക്‌സഭ തിരഞ്ഞെടുപ്പില്‍ അയോധ്യ (ഫൈസാബാദ്) ലോക്‌സഭ സീറ്റും ബിജെപിയ്ക്ക് നഷ്ടമായിരുന്നു. ഫൈസാബാദില്‍ നിന്ന് സിറ്റിംഗ് എംഎല്‍എ അവധേഷ് പ്രസാദ് എംപിയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വന്നത്. മില്‍കിപൂരിലെ സ്ഥാനാര്‍ത്ഥിയായ അജിത് പ്രസാദ് എസ്പി എംപി അവധേഷ് പ്രസാദിന്റെ മകനാണ്.

Share Email
Top