‘തനിക്കെന്തിനാണ് ആര്‍സിബി’; ഫ്രാഞ്ചൈസി വാങ്ങിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഡി.കെ. ശിവകുമാര്‍

താന്‍ 'റോയല്‍ ചലഞ്ചേഴ്സ്' പോലും കുടിക്കാറില്ലെന്നും തമാശരൂപേണ അദ്ദേഹം പ്രതികരിച്ചു.

‘തനിക്കെന്തിനാണ് ആര്‍സിബി’; ഫ്രാഞ്ചൈസി വാങ്ങിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഡി.കെ. ശിവകുമാര്‍
‘തനിക്കെന്തിനാണ് ആര്‍സിബി’; ഫ്രാഞ്ചൈസി വാങ്ങിയെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് ഡി.കെ. ശിവകുമാര്‍

ബെംഗളൂരു: റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിന്റെ ഫ്രാഞ്ചൈസി വാങ്ങിയെന്ന അഭ്യൂഹങ്ങള്‍ തള്ളി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. തനിക്കെന്തിനാണ് ആര്‍സിബിയെന്ന് ചോദിച്ച അദ്ദേഹം, ടീമിനെ സ്വന്തമാക്കാന്‍ താത്പര്യമില്ലെന്നും അറിയിച്ചു. താന്‍ ‘റോയല്‍ ചലഞ്ചേഴ്സ്’ പോലും കുടിക്കാറില്ലെന്നും തമാശരൂപേണ അദ്ദേഹം പ്രതികരിച്ചു.

Also Read:‘പുണ്യജലം’ ഒഴുകി, ആളുകൾ ആരാധിച്ചു; പൂനെയിലെ ‘അത്ഭുത മര’ത്തിന് പിന്നിൽ പൊട്ടിയ പൈപ്പ് ലൈൻ!

ആര്‍സിബിയെ വാങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ പരന്നതിനു പിന്നാലെ, മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. തനിക്ക് ഭ്രാന്തില്ല. ചെറുപ്പംതൊട്ട് കര്‍ണാടക ക്രിക്കറ്റ് അസോസിയേഷനില്‍ അംഗമാണ്, അത്രയേയുള്ളൂ. മാനേജ്മെന്റിന്റെ ഭാഗമാകാന്‍ ഓഫറുകളുണ്ടായിരുന്നെങ്കിലും അതിനുള്ള സമയമില്ലെന്ന് അദ്ദേഹം പറഞ്ഞു. ‘എനിക്കെന്തിനാണ് ആര്‍സിബി? ഞാന്‍ റോയല്‍ ചലഞ്ച് പോലും കുടിക്കാറില്ല’ എന്നും തുടര്‍ന്ന് അദ്ദേഹം പ്രതികരിച്ചു.

Share Email
Top