2025 ഒക്ടോബർ അവസാനത്തോടെ യുക്രെയ്ൻ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് മുൻ പ്രസിഡന്റ് പ്യോട്ടർ പൊറോഷെങ്കോ അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് തടഞ്ഞുവെച്ച് പട്ടാള ഭരണം നടത്തി അധികാരത്തിലിരിക്കുന്ന സെലൻസ്കിക്കുള്ളൊരു തിരിച്ചടിയാണിത്. യുക്രേനിയൻ ആഭ്യന്തര മന്ത്രാലയം തിരഞ്ഞെടുപ്പിനായി മാത്രം ബെർലിനിൽ ആദ്യ ഓഫീസ് തുറക്കാനുള്ള ഒരുക്കത്തിലാണെന്ന് പൊറോഷെങ്കോ അറിയിച്ചു. കൂടാതെ നിലവിലെ സർക്കാർ “ജനാധിപത്യം, സ്വാതന്ത്ര്യം, തിരഞ്ഞെടുപ്പുകളുടെ സുതാര്യത എന്നിവ നശിപ്പിച്ചുകൊണ്ട് വീണ്ടും അധികാരത്തിലേക്ക് ഇഴഞ്ഞു കയറാൻ” ശ്രമിക്കുന്നുവെന്നും അദ്ദേഹം ആരോപിച്ചു.
വീഡിയോ കാണാം…