കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് (CUET) PG 2025 ന്റെ പ്രൊവിഷണൽ ഉത്തരസൂചിക നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ഉടൻ പുറത്തിറങ്ങും. ഉദ്യോഗാർത്ഥികൾക്ക് ഉത്തരസൂചിക പുറത്ത് ഇറങ്ങി കഴിഞ്ഞാൽ ഫലങ്ങൾ ഔദ്യോഗിക വെബ്സൈറ്റിൽ പരിധിക്കാം.
ദേശീയ പരീക്ഷാ ബോഡി ഉദ്യോഗാർത്ഥികളുടെ ഉത്തരക്കടലാസുകളും എല്ലാ വിഷയങ്ങളുടെയും ചോദ്യപേപ്പറുകളും ഉത്തരസൂചികകളും പ്രസിദ്ധീകരിക്കും. പൊരുത്തക്കേടുകൾ കണ്ടെത്തുന്നവർക്ക് നിശ്ചിത ഫീസ് അടച്ച് ശരിയായ ന്യായീകരണമോ പിന്തുണയ്ക്കുന്ന തെളിവുകളോ നൽകി എതിർപ്പുകൾ ഉന്നയിക്കാം.
കൂടാതെ സാധുവായ ന്യായീകരണമില്ലാത്ത എതിർപ്പുകൾ പരിഗണിക്കില്ലെന്നും ഏജൻസി അറിയിച്ചു. ഔദ്യോഗിക വെബ്‌സൈറ്റിൽ നൽകിയിരിക്കുന്ന ലിങ്ക് വഴി ഉദ്യോഗാർത്ഥികൾ എതിർപ്പുകൾ ഉന്നയിക്കണം.
അതേസമയം സ്കോർകാർഡുകൾ തപാൽ വഴി ഉദ്യോഗാർത്ഥികൾക്ക് അയയ്ക്കില്ല. ഉദ്യോഗാർത്ഥികൾ അവരുടെ CUET (PG) 2025 സ്കോർകാർഡുകൾ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാൻ നിർദ്ദേശിക്കുന്നു.