സിടെറ്റ് 2026: പരീക്ഷാ കേന്ദ്രം അറിയാം

പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് ഉദ്യോഗാർത്ഥികളെ മുൻകൂട്ടി അറിയിക്കുന്നതിനാണ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നൽകുന്നത്

സിടെറ്റ് 2026: പരീക്ഷാ കേന്ദ്രം അറിയാം
സിടെറ്റ് 2026: പരീക്ഷാ കേന്ദ്രം അറിയാം

സിബിഎസ്ഇ നടത്തുന്ന 2026-ലെ സെൻട്രൽ ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് പരീക്ഷയുടെ സിറ്റി ഇന്റിമേഷൻ സ്ലിപ്പ് പ്രസിദ്ധീകരിച്ചു. ഫെബ്രുവരി എട്ടിന് നടക്കുന്ന പരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്‌സൈറ്റായ ctet.nic.in സന്ദർശിച്ച് തങ്ങളുടെ പരീക്ഷാ കേന്ദ്രം മുൻകൂട്ടി മനസ്സിലാക്കാവുന്നതാണ്. രജിസ്‌ട്രേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഈ വിവരങ്ങൾ ഡൗൺലോഡ് ചെയ്യാം.

പരീക്ഷാ കേന്ദ്രം ഏത് നഗരത്തിലാണെന്ന് ഉദ്യോഗാർത്ഥികളെ മുൻകൂട്ടി അറിയിക്കുന്നതിനാണ് സിറ്റി ഇന്റിമേഷൻ സ്ലിപ്പ് നൽകുന്നത്. ഇത് പരീക്ഷാ ഹാളിൽ പ്രവേശിക്കാനുള്ള അഡ്മിറ്റ് കാർഡ് അല്ല എന്ന കാര്യം ശ്രദ്ധിക്കുക. പരീക്ഷാ കേന്ദ്രത്തിന്റെ പൂർണ്ണമായ വിലാസം, റിപ്പോർട്ടിങ് സമയം എന്നിവ ഉൾപ്പെട്ട അഡ്മിറ്റ് കാർഡ് പിന്നീട് ലഭ്യമാകും. രാജ്യത്തുടനീളമുള്ള സ്കൂളുകളിൽ അധ്യാപക നിയമനത്തിന് യോഗ്യത നേടുന്നതിനായി ലക്ഷക്കണക്കിന് ഉദ്യോഗാർത്ഥികളാണ് ഈ പരീക്ഷ എഴുതുന്നത്.

Share Email
Top